ആര്യ മോൾക്ക്‌ ബഹറിനിൽ നിന്നും ആദ്യ സഹായം ഓർത്തോഡോക്‌സി ബഹറിൻ വാട്സാപ്പ് കൂട്ടായ്മയില്‍ നിന്ന്

മനാമ: കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി നാം അറിഞ്ഞ കരളലിയിപ്പിക്കുന്ന വാർത്ത ആയിരുന്നു ആര്യ മോളുടെത്. ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ കുഞ്ഞു മോളുടെ നിലവിളിക്കുമുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു കുടുംബം. ഈ വാർത്ത അറിഞ്ഞ ഉടൻ ബഹറിനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് കൂട്ടായ്മയായ ബഹ്‌റൈൻ ബാക്ക് ബെഞ്ചേഴ്‌സിന്റെയും, ഓർത്തോഡോക്‌സി ബഹറിന്റെയും പ്രവർത്തകർ കൂടി ഏതാണ്ട് ഒന്നേകാൽ ലക്ഷത്തിൽ പരം രൂപ ഒരു ദിവസം കൊണ്ട് സമാഹരിച്ചു ആര്യ മോളുടെ ചികിത്സ മുടങ്ങാതിരിക്കുവാൻ അയയ്ക്കാൻ ഒരുങ്ങുകയാണ്. സേവന, സഹായ രംഗങ്ങളിൽ മനുഷ്യ നന്മ ലാക്കാക്കി പ്രവർത്തിയ്ക്കുന്ന ഈ പ്രവാസി കൂട്ടായ്മയുടെ പ്രവർത്തനം മറ്റുള്ളവർക്ക് ഒരു മാതൃകയാണ്.

error: Thank you for visiting : www.ovsonline.in