OVS - Latest NewsOVS-Kerala News

ചാത്തമറ്റം പള്ളിയിൽ പെരുന്നാൾ നടത്താനുള്ള യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം ഹൈകോടതി അനുവദിച്ചില്ല.

ചാത്തമറ്റം: ചാത്തമറ്റം ശാലേം പള്ളിയിൽ ഫെബ്രുവരി 1, 2 -മായി പെരുന്നാൾ നടത്താനുള്ള അനുമതി ആവശ്യപെട്ടു കൊണ്ട് യാക്കോബായ വിഭാഗം സമർപ്പിച്ച ഹർജി ഹൈകോടതി അനുവദിച്ചില്ല. ബഹു സുപ്രീം കോടതിയുടെ ജൂലൈ 3 -ലെ വിധി പ്രകാരം 1934 -ലെ ഭരണഘടന അനുസരിക്കുന്നവർക്ക് മാത്രമാണ് പള്ളികളിലെ ആത്മീയവും ഭൗതികവുമായ കാര്യങ്ങൾ നടത്തുന്നതിന് അനുമതിയുള്ളൂ എന്ന നിരീക്ഷണത്തിൽ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. മലങ്കര സഭയുടെ പള്ളികളിൽ പാരലൽ ഭരണ സംവിധാനം അനുവദിക്കാൻ പറ്റില്ല എന്നും ജസ്റ്റിസ് എബ്രാഹം മാത്യു നിരീക്ഷിച്ചു. ഓർത്തഡോക്സ് സഭയ്ക്കു വേണ്ടി സീനിയർ അഡ്വക്കേറ്റുമാരായ എസ്‌. ശ്രീകുമാർ, ജോർജ് തോമസ് മേവട എന്നിവർ ഹാജരായി.

ചാത്തമറ്റം ശാലേം പളളി : വിഘടിത വിഭാഗം ഹൈക്കോടതിയിൽ കൊടുത്ത അപ്പീല്‍ തള്ളി