OVS - Latest NewsOVS-Kerala News

മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ വി. കുർബ്ബാന അര്‍പ്പിക്കുന്നു

ആലുവ തൃക്കുന്നത്ത് സെമിനാരി സെ.മേരീസ് പള്ളിയിൽ അഭിവന്ദ്യ പിതാക്കൻമാരുടെ പ്രധാന ഓർമ്മപ്പെരുന്നാൾ ദിനമായ ജനുവരി 26-ാം തീയതി രാവിലെ 8 മണിക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസുകൊണ്ട് വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു. നാൽപ്പതു വർഷങ്ങൾക്കു ശേഷമാണ് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നത് . എല്ലാ വിശ്വാസികളും വി.കുർബ്ബാനയിലും തുടർന്ന് നടക്കുന്ന ധൂപപ്രാർത്ഥനയിലും പ്രദിക്ഷണത്തിലും നേർച്ചസദ്യയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ നേർച്ച കാഴ്ചകളോടുകൂടി വന്ന് സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.