വിഘടിത വിഭാഗം നിയമം കയ്യിലെടുക്കുന്നു : ഹൈക്കോടതി

പിറവം : കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ മുളക്കുളം മാര്‍ യുഹാനോന്‍ ഇഹീദിയോ ഓര്‍ത്തഡോക്സ് വലിയ പള്ളി പൂട്ടി ഏറ്റെടുത്ത ആര്‍ഡിഒ നടപടിക്കെതിരെ കേരള ഹൈക്കോടതിയുടെ വിമര്‍ശനം.താക്കോല്‍ ഹര്‍ജിയിലെ പരാതിക്കാര്‍ക്ക് തിരികെ കൊടുക്കണമെന്ന് ഉത്തരവിട്ടു.പള്ളിയെ സംബന്ധിച്ചു മുന്‍ ഉത്തരുവുകളുടെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ നടപടി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

മുളക്കുളം വലിയപള്ളിയുടെ ഭരണമടക്കമുള്ള നിയന്ത്രണം ഉടമസ്ഥരായ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്ക് പുനഃസ്ഥാപിച്ച കോടതി ഉത്തരവ് സഹിതം ഹൈക്കോടതി ഉദ്ധരിച്ചിട്ടുണ്ട്.1934ലെ സഭാ ഭരണഘടന ഈ പള്ളിക്കും ബാധകം. വിഘടിത വിഭാഗമായ പാത്രിയര്‍ക്കീസ് പക്ഷം അതിക്രമിച്ചു കയറാനുള്ള ശ്രമം നടത്തിയിരിന്നു.വിഘടിത വിഭാഗത്തിന് പള്ളിക്കകത്ത് ഏകപക്ഷീയമായി ശവസംസ്കാര ശുശ്രൂഷകള്‍ക്ക് അനുമതി നല്‍കി പള്ളി പൂട്ടി പോവുകയായിരുന്നു.നിയമ പ്രകാരം നടപടി സ്വീകരിക്കാനുള്ള അവസരം ഉണ്ടെന്നിരിക്കെ വിഘടിത വിഭാഗം നിയമം കയ്യിലെടുത്ത് അതിക്രമിച്ചു കടക്കാനാണ് ശ്രമിച്ചതെന്ന് നിരീക്ഷിച്ചു.സഹായം ആവിശ്യപ്പെടുന്ന മുറയ്ക്ക് പോലീസ് ഇടപെടണമെന്നും ചൂണ്ടിക്കാട്ടി.ഇത്തരം സന്ദര്‍ഭത്തില്‍ ആര്‍ഡിഒയ്ക്ക് ടി ഉത്തരവ് ഇടാന്‍ അധികാരം ഇല്ലെന്നും ബഹു.കോടതി പറഞ്ഞു.

Mulakulam Orthodox Church

ഓർത്തഡോക്സ് സഭാംഗങ്ങളായ ഫാ. പി.യു. കുര്യാക്കോസ് ,ഫാ. ജോസഫ് മങ്കിടി, മർക്കോസ് പൈലി, വർക്കി ആനക്കൊട്ടിൽ, എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷയുടെ  ഉത്തരവ്.2015 -ജൂലൈയിലാണ് സംഭവം.പൂട്ട്‌ തകര്‍ത്താണ് വിഘടിത വിഭാഗം പള്ളിയില്‍ അതിക്രമം നടത്തിയത്.അതിനിടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് പള്ളിയില്‍ ഉണ്ടായ തീപിടുത്തം ദുരൂഹത വര്‍ദ്ധിപ്പിച്ചിരിന്നു.തീപിടുത്തത്തില്‍ പ്രധാന വാതിലും പൂമുഖത്തിന്റെ മേല്‍ത്തട്ടും കത്തിനശിച്ചു.അട്ടിമറിയാണെന്നാണ് സംശയം.കത്തിത്തീരാറായ ചൂല്‍ സംഭവ സ്ഥലത്ത് കണ്ടെത്തി.ചൂല്‍ തീകൊളുത്തി വച്ചിട്ടു പോയതാകാം എന്നാണ് പോലീസ് പറയുന്നത്.

വിധിപ്പകര്‍പ്പിന്‍റെ   പൂര്‍ണ്ണരൂപം