മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ നാളെ മുതൽ

പത്തനംതിട്ട : 101-മത്  മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ നാളെ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ മൈതാനിയിൽ ആരംഭിക്കും. 25 വരെ നീണ്ടുനിൽക്കും. ‘ജനത്തെ കൂട്ടി വരുത്തുവിൻ, സഭയെ വിശുദ്ധീകരിപ്പീൻ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഓർത്തഡോക്സ് സഭയിലെ ആദ്യത്തെ കൺവൻഷനാണിത്. ഒരുക്ക ധ്യാനങ്ങളും വനിത, യുവതി, യുവജന സംഗമങ്ങളുമാണ് ആദ്യത്തെ രണ്ടു ദിവസം.21ന് ആണു കൺവൻഷൻ ഉദ്ഘാടനം. വനിതാ സംഗമം നാളെ രാവിലെ 10.30നു മാവേലിക്കര സ്നേഹ സന്ദേശം ടീമിന്റെ ധ്യാനം. 1.30നു വനിതാ സംഗമം വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും. ജിജി ജോൺസൺ ക്ലാസെ‌ടുക്കും. യുവതി–യുവജന സംഗമം 20നു 1.30നു യുവതിസംഗമം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.

നഥാനിയേൽ റമ്പാൻ അധ്യക്ഷത വഹിക്കും. വൈകിട്ടു 6.30നു യുവജന സംഗമം ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ബെന്യാമിൻ സന്ദേശം നൽകും. ഉദ്ഘാടന സമ്മേളനം 21നു രാവിലെ 9.30ന് 101–ാമതു കൺവൻഷൻ കുര്യാക്കോസ് മാർ ക്ലിമ്മീസ് ഉദ്ഘാടനം ചെയ്യും.10.30ന് ബാലികാബാല സംഗമം ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ഉദ്ഘാടനം ചെയ്യും. കോട്ടയം എംജിഒസിഎസ്എം ടീം നേതൃത്വം നൽകും. രാത്രി 7.15നു സുവിശേഷ സമ്മേളനത്തിൽ ഫാ. ടൈറ്റസ് ജോൺ പ്രസംഗിക്കും. കൗൺസലിങ് 22നു രാവിലെ 10.30ന് ഫാ. ജോൺ ടി.വർഗീസ് ധ്യാനം നയിക്കും.

രണ്ടിനു ഫാ. ഗ്രിഗറി വർഗീസ് നേതൃത്വം നൽകുന്ന കൗൺസലിങ്. 7.15നു സുവിശേഷ സമ്മേളനത്തിൽ ഫാ. സ്പെൻസർ കോശി പ്രസംഗിക്കും. പ്രധാന ദിവസം 23നു രാവിലെ 9.30ന് സുവിശേഷ സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണം ന‌ടത്തും. ഡോ. യാക്കോബ് മാർ ഐറേനിയസ് പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ടിനു സുവിശേഷ സമ്മേളനത്തിൽ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് അധ്യക്ഷത വഹിക്കും. ഡോ. ഏബ്രഹാം മാർ സെറാഫിം പ്രഭാഷണം നടത്തും. രാത്രി ഏഴിനുള്ള യോഗത്തിൽ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം പ്രസംഗിക്കും.

സുവിശേഷ സംഘം സമ്മേളനം 24നു രാവിലെ 10നു ധ്യാനത്തിന് ഫാ. ലിറ്റോ ജേക്കബ് നേതൃത്വം നൽകും. 11നു ഡോ. ഏബ്രഹാം മാർ സെറാഫിം കുർബാന അർപ്പിക്കും. 1.30നു സുവിശേഷ സംഘം സമ്മേളനത്തിൽ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് ക്ലാസെടുക്കും. നാലിന് ഫാ. അനീഷ് വർഗീസ് കൗൺസലിങ് ക്ലാസെടുക്കും. രാത്രി ഏഴിനു കുടുംബ സംഗമത്തിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും. ഫാ. ജോൺ ചൊല്ലാനി പ്രസംഗിക്കും. 25നു രാവിലെ ഏഴിന് കുർബാനയോടെ സമാപിക്കും. കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതാ യി പ്രസിഡന്റ് ഫാ. ബിജു മാത്യൂസ് മണ്ണാരക്കുളഞ്ഞിയും ജനറൽ കൺവീനർ ഏബ്രഹാം ജോർജ് വരിക്കോലിലും പറഞ്ഞു.

error: Thank you for visiting : www.ovsonline.in