OVS-Kerala News

കുറിച്ചി ചെറിയപള്ളി വലിയ പെരുന്നാളിന് തുടക്കമായി 

കുറിച്ചി സെന്റ് മേരീസ് ആൻഡ് സെന്റ് ജോൺസ് ഓര്‍ത്തഡോക്സ് ചെറിയപള്ളിയില്‍ വലിയ പെരുന്നാളിന് കോട്ടയം സഹായ മെത്രാപ്പോലീത്ത  യുഹാനോന്‍ മാര്‍ ദിയസ്കോറസ് കൊടിയേറ്റി.    ഡിസംബർ 20 മുതൽ 23 വരെ ഭവനങ്ങളിൽ ക്രിസ്മസ് ദൂതും ദശാംശ സ്വീകരണവും .24 ഞായർ രാവിലെ 8.00ന് കുർബാന വന്ദ്യ വിഏം ഏബ്രഹാം വാഴക്കൽ അച്ചൻ കാർമികത്വം വഹിക്കും.വൈകിട്ട് 6:30 സന്ധ്യ നമസ്കാരവും തുടർന്ന് രാത്രി നമസ്കരവും.25ന് തിങ്കൾ രാവിലെ നാലു മണിക്ക് ക്രിസ്മസ് ശിശ്രൂഷകൾ തുടർന്ന് വി.കുർബാനയും 26ന് രാവിലെ 7:45 ന് വി :കുർബാന ഫാ വർഗീസ് മർക്കോസ് ആര്യാട്ട് ,വൈകിട്ട് 5:30ന് പെരുന്നാൾ സന്ധ്യ നമസ്കാരം 6 :15 ന് കരോൾ 7:P M ന് പ്രസംഗം അഭി: ഡോ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രപ്പോ ലീത്താ തുടർന്ന് പ്രദിക്ഷണം കാലായിപ്പടി കുരിശിങ്കലേക്ക് 8.45ന് വാഴ്വ്.പ്രധാന പെരുന്നാൾ ദിനമായ 27ന് രാവിലെ 7.30ന് പ്രഭാത നമസ്കാരവും 8:30ന് വി :മൂന്നിന്മേൽ കുർബാന അഭി: ഡോ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ തുടർന്ന് അവാർഡ് ദാനം പള്ളിക്ക് ചുറ്റും പ്രദിക്ഷണം എന്നിവ നടക്കും. 31ന് 5.30ന് സന്ധ്യ പ്രാർഥന തുടർന്ന് പുതുവൽസര ജാഗരണം 1.1.2018 തിങ്കൾ 7:30ന് വി :കുർബാന വൈകിട്ട് 5:30ന് സന്ധ്യ പ്രാർഥന അഭി: ഡോ യൂഹാനോൻ മാർ ദീയസ്കോറസ് തിരുമേനി നേതൃത്വം നല്കും 6 :30ന് കുറിച്ചി വലിയ പള്ളിയിലേക്ക് ആഘോഷമായ പ്രദിക്ഷണം. ജനുവരി 7 ഞായർ പരിഗീവർഗീസ് രണ്ടാമൻ ബാവായുടെ 54 മത് ഓർമ്മയും പിത്യ സ്മരണയും വി.. കുർബാനക്ക് റവ ഫാ ജയിംസ് മാർക്കോസ് പടിയറ കാർമികനാകും തുടർന്ന് നേർച്ച വിളമ്പ് കോടിയിറക്ക് എന്നിവയോടെ ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും’