OVS - Latest NewsOVS-Pravasi News

ഇറാഖിനെക്കുറിച്ചുള്ള ചില ബൈബിൾ വസ്തുതകൾ

ബൈബളിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന രാജ്യം ഇസ്രായേൽ ആണ്. രണ്ടാമത്തെ രാജ്യം ഏതാണന്നറിയാമോ? അത് ഇറാഖാണ്. മധ്യപൂർവ്വേഷ്യൻ രാജ്യമായ ഇറാഖിനെ യുദ്ധങ്ങളുടെ വിളഭൂമി ആയി മാത്രം കാണരുത്. അതു സംസ്കാരങ്ങളുടെ പൈതൃക ഭൂമിയുമാണ്. എന്നിരുന്നാലും ഇറാഖ് എന്ന പേരിലല്ല ഈ പരാമർശം എന്ന് ഓർക്കണം. ഇറാഖിനു ബൈബിളിൽ ഉപയോഗിക്കുന്നതു പല പേരുകൾ ആണ്. ബാബിലോൺ, സിനാർ പ്രദേശം, കൽദായ അസ്സീറിയ മെസപ്പൊട്ടേമിയ…… .

മെസപ്പൊട്ടേമിയ എന്ന വാക്കിന്‍റെ അർത്ഥം തന്നെ നദികൾക്കിടയിലുള്ള ഭൂമി എന്നാണ്. ടൈഗ്രീസ്‌, യൂഫ്രട്ടീസ്‌ എന്നിവയാണ് ആ നദികൾ. ബൈബിളിൽ ഇറാഖിനുള്ള സ്ഥാനം നമുക്കു പരിശോധിക്കാം.

  • ഏദൻതോട്ടം ഇറാഖിലാണ് (ഉത്പത്തി 2:10-14)
  • ആദവും ഹവ്വായും ഇറാഖിലാണ് സൃഷ്ടിക്കപ്പെട്ടത് (ഉത്പത്തി 2:7-8)
  • സാത്താൻ ഈ ഭൂമിയിൽ ആദ്യം രംഗ പ്രവേശനം ചെയ്തതും ഇറാഖിലാണ് (ഉത്പത്തി 3:1-6)
  • പൂർവ്വ പിതാവായ നോഹ പെട്ടകം നിർമിച്ചത് ഇറാഖിലാണ്.
  • നിമ്രോദ് നിർമ്മിച്ച ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളായ ബാബേൽ, ഏറെക്ക്, അക്കാദ് ഇവ ഉൾക്കൊള്ളുന്ന ഷീനാർ ദേശം ഇറാഖിലാണ്. (ഉത്പത്തി 10:10)
  • ബാബേൽ ഗോപുരം സ്ഥിതി ചെയ്തിരുന്നത് ഇറാഖിലാണ് (ഉത്പത്തി 11:1-4)
  • കർത്താവു ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചു ഇറാഖിൽ വച്ചാണ് . (ഉൽപത്തി 11:9)
  • വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്‍റെ ജന്മനാടായ ഊർ ദക്ഷിണ ഇറാഖിലാണ് . (ഉത്പത്തി 11:31)
  •  ഇസഹാക്കിന്‍റെ ഭാര്യയായ റബേക്കാ ഇറാഖിലെ നാഹോറിൽ നിന്നുള്ളവളാണ്. (ഉത്പത്തി 24:10 )
  •  യാക്കോബ് റാഹേലിനെ കണ്ടുമുട്ടിയത് ഇറാഖിലെ നാഹോറിലാണ്. (ഉത്പത്തി 29: 9)
  •  യാക്കോബ് 20 വർഷം ഇറാഖിൽ ചിലവഴിച്ചു. (ഉത്പത്തി 31:38)
  •  ലോകത്തിലെ ആദ്യത്തെ സാമാജ്യം ഇറാഖിലായിരുന്നു .(ദാനീയേൽ 1:1-2; 2:36-38)
  • യോനാ പ്രവാചകൻ പ്രസംഗിച്ച നിനവേ ഇറാഖിലാണ്. (യോനാ 3)
  • എസ്തേറിന്‍റെ പുസ്തകത്തിലെ സംഭവങ്ങൾ നടക്കുന്നത് ഇറാഖിലാന്ന്.
  •  നാഹുവിന്‍റെ പുസ്തകത്തിൽ അസ്സീസീറിയൻ സാമ്രാജ്യത്തിന്‍റെ തലസ്ഥനമായ നിനവേക്കെതിരെ നാഹു പ്രവാചകൻ പ്രവചിക്കുന്നു നിനവേ ഇറാഖിലാണ്.
  •  വെളിപാടിന്‍റെ പുസ്തകത്തിൽ ബാബിലോണിനെതിരെ പ്രവചനമുണ്ട്. ഇറാഖിന്‍റെ പഴയ പേരാണ് ബാബിലോൺ ( വെളിപാട് 17 &18).
  • ഇസ്രായയിലെ പത്തു ഗോത്രങ്ങൾ കീഴടക്കിയ അസ്സീറിയാ ഇറാഖിലാണ്.
  • ആമോസ് നിലവിളിക്കുന്നത് ഇറാഖിലാണ്. ദാനീയേൽ പ്രവാചകനെ സിംഹകൂട്ടിൽ എറിഞ്ഞതും മൂന്നു ഹെബ്രായ ബാലന്മാരെ തീയിലെറിഞ്ഞതും ഇവിടെത്തന്നെയാണ്.
  • ബാബിലോൺ രാജാവായ നെബുക്കദ്നേസർ ഇസ്രായേൽക്കാരെ അടിമത്തത്തിലാക്കിയതും ഇറാഖിൽ തന്നെ.

Paul S. Taylor ന്‍റെ Films for Christ എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഇതു വിവർത്തനം.