കാന്‍ബറയില്‍ പരുമല തിരുമേനിയുടെ ഓർമപ്പെരുനാൾ നവംബർ 10 നും 11 നും

 കാന്‍ബറ∙ ഓസ്ട്രേലിയയുടെ തലസ്ഥാന നഗരിയായ കാന്‍ബറയില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവകയുടെ ആഭിമുഖ്യത്തിൽ നവംബർ 10 നും (വെള്ളി) 11-നും (ശനി ) പുണ്യശ്ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 115-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തിപൂർവ്വം ആഘോഷിക്കും. ഇടവക വികാരി  റെവ. ഫാ. തോമസ്‌ വര്‍ഗീസ് നേതൃത്വം വഹിക്കും. പതിനൊന്നാം തിയതി വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് റാസയും കൈമുത്തും നേർച്ച വിളമ്പും സമൂഹവിരുന്നും ഉണ്ടായിരിക്കും.

പ്രാർത്ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളിൽ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുവാൻ കാന്‍ബറയിലും പരിസരപ്രാദേശങ്ങളിലും താമസിക്കുന്ന എല്ലാ വിശ്വാസികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

Venue : Immanuel Woden Valley Lutheran Church
37 Burnie Street, Lyons 2606

error: Thank you for visiting : www.ovsonline.in