OVS - Latest NewsSpecial Recipes

ക്രിസ്തുമസ് ഒക്കെ വരുവല്ലേ കേക്കും വൈനും ഉണ്ടാക്കണ്ടേ…

കേക്കും വൈനും ഇല്ലാത്തെ എന്ത് ക്രിസ്തുമസ് അല്ലെ? … നല്ല രുചിയും ഗുണവും ഉള്ള കേക്കും വൈനും നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ.

റെസിപ്പി കടപ്പാട് : അമ്മച്ചിയുടെ അടുക്കള

മുന്തിരി വൈന്‍ – റെഡ് വൈന്‍

കറുത്തമുന്തിരി (നന്നായി പഴുത്ത് ഞെട്ടിൽ നിന്നും വിട്ടുപോരുന്ന പരുവത്തിൽ ആയത് ആണ് ഏറ്റവും നല്ലത്) …. 1കിലോ
പഞ്ചസാര ….. 1 1/2കിലോ , (200 ഗ്രാം കരിച്ചു ചേർക്കാൻ ആണ് , നിറം കിട്ടാന്‍ ആണ് കരിച്ചു ചേര്‍ക്കുന്നത് )
സൂചിഗോതമ്പ് – 1പിടി

കറുവപ്പട്ട, ഗ്രാമ്പു – കുറച്ച്

ഏലക്കായ്  – 4 എണ്ണം

ഇഞ്ചി ചതച്ചത് – ചെറിയ കഷ്ണം
യീസ്റ്റ്. ………..1 ടീസ്പൂൺ
വെള്ളം  – 4 1/2 ലിറ്റർ

തിളപ്പിച്ച്‌ ആറിയ വെള്ളത്തിൽ മുന്തിരി വൃത്തിയായി കഴുകി എടുക്കുക.

കഴുകി എടുത്ത മുന്തിരി തുണി കൊണ്ട് വെള്ളം ഒപ്പിയെടുക്കുക. …
വെള്ളം കളഞ്ഞ മുന്തിരി ഭരണിയിലാക്കുക….

കടകോൽ ഉപയോഗിച്ച് മുന്തിരി നന്നായി ഉടക്കുക. …
കറുവ പട്ട, ഗ്രാമ്പു, ഏലക്കായ, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചേർക്കുക….
ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി മൂടിക്കെട്ടി വെക്കുക. വെളിച്ചം ഏൽക്കാത്തവിധം വേണം വെക്കാൻ.

ഒരു ചെറിയ ബൗളിൽ ഇളം ചൂട് വെള്ളത്തിൽ യീസ്റ്റ്, പഞ്ചസാര ചേർത്തിളക്കി പൊങ്ങാൻ വെക്കുക…. പൊങ്ങി കഴിയുമ്പോൾ ഈ മിശ്രിതം മുന്തിരിയിലേക്ക് ചേർക്കുക. …
അതിന് ശേഷം ഗോതമ്പ് ചേർത്തു നല്ലപോലെ ഇളക്കി ചേർത്തു അടച്ചു വെക്കുക. …

അടപ്പ് അധികം മുറുക്കി അടക്കരുത്….

അതിന് മുകളിൽ ഒരു വെള്ള തുണി കൊണ്ട് അടച്ചു കെട്ടി വെക്കുക. …

ഉണങ്ങിയ മരത്തവി കൊണ്ട് 21 ദിവസം ഇളക്കി ക്കൊടുക്കണം. ഒരേ ദിശയിലേയ്ക്കാവണം ഇളക്കുന്നത്… എല്ലാദിവസവും ഒരേ സമയം വേണം ഇളക്കിക്കൊടുക്കാൻ.

21ആം ദിവസം മുന്തിരി അരിച്ച് ചണ്ടി മാറ്റി കളഞ്ഞ് 200 ഗ്രാം പഞ്ചസാര കരിച്ച് നമുക്കാവശ്യമുള്ള കളർ ചവർപ്പ് ഒക്കെ ക്രമീകരിച്ച് മുന്തിരിച്ചാറിൽ മിക്സ് ചെയ്ത് കാറ്റും വെളിച്ചവും കയറാതെ കെട്ടി വെക്കണം.

(തീ കൂട്ടി അടുപ്പില്‍ ചീനച്ചട്ടിയില്‍ ഇട്ട് ഇളക്കി കൊണ്ട് പഞ്ചസാര കരിയിക്കാം…വെള്ളം ഒഴിക്കരുത്…)

ഇനി 10  ദിവസം എങ്കിലും ഭരണി അനക്കാനേ പാടില്ല. 30 ദിവസം ആണെങ്കില്‍ ഏറ്റവും നല്ലത്.

ഈ വൈന്‍  പകർന്ന് ചില്ലു കുപ്പികളിൽ ആക്കി വെയ്ക്കാം.
ആവശ്യാനുസരണം ഉപയോഗിക്കാം.

ഇതേറെസിപ്പി വച്ച് ജാതിക്കാ, പൈനാപ്പിൾ,ചെറി, ചാമ്പങ്ങ, ആപ്പിൾ, പഴം ഒക്കെ ഉണ്ടാക്കാം മധുരം ചേർക്കുന്നതു അഡ്ജസ്റ്റ് ചെയ്താൽമതി.

ശ്രദ്ധിക്കാൻ…

മെറ്റൽ പാത്രങ്ങൾ ഉപയോഗിക്കരുത്….
മരത്തിന്റെ തവി കൊണ്ട് ഇളക്കുക….
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. …

വെള്ളം ഭരണിയുടെ വക്കിന്റെ ആറിഞ്ച് താഴെയെങ്കിലും നിൽക്കണം. ∙

ഭരണി തുണികൊണ്ട് അൽപം അയച്ചു വേണം കെട്ടാൻ….

 

ജിഞ്ചര്‍ വൈന്‍ – 3 ദിവസം കൊണ്ട് തയ്യാറാക്കാം

01. ഇഞ്ചി – 250ഗ്രാം
02. പഞ്ചസാര- 100 ഗ്രാം + 50 ഗ്രാം
03. വെളളം- രണ്ടു ലിറ്റര്‍
04. കറുവപ്പട്ട- അഞ്ചു ഗ്രാം
05. ഗ്രാമ്പു- അഞ്ച്
06. ഏലയ്ക്ക- നാല്
07. നാരാങ്ങനീര് – മൂന്നു നാരങ്ങയുടേത്
08. തേന്‍- പത്തു മില്ലി
09 . യീസ്റ്റ് – ½ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

2 ലിറ്റര്‍ വെള്ളത്തില്‍  250 ഗ്രാം ചെറുതായി അരിഞ്ഞ ഇഞ്ചിയും 250 ഗ്രാം പഞ്ചസാരയും, കറുവപ്പട്ട, ഗ്രാമ്പു,ഏലയ്ക്ക എന്നിവ ചതച്ചതും ചേര്‍ത്തു 5 മിനുട്ട് പഞ്ചസാര അലിയുന്നത് വരെ തിളപ്പിക്കുക.

ശേഷം തണുക്കാന്‍ അനുവദിക്കുക.

തണുത്ത ശേഷം ½ ടീസ്പൂണ്‍ യീസ്റ്റും തണുപ്പിച്ച ശേഷം നാരങ്ങനീരും തേനും ചേര്‍ത്തു ഇളക്കുക.

ഇത് വായു കടക്കാത്ത ബോട്ടിലുകളിലേക്ക് മാറ്റി 3 ദിവസം അടച്ചു വെച്ചതിനു ശേഷം വിളമ്പാം

 

പാഷന്‍ ഫ്രൂട്ട് വൈന്‍

1. ഫാഷന്‍ ഫ്രൂട്ട് ന്റെണ വെള്ളപാട മാറ്റിയ കാമ്പ് – ഒരു കിലോ.
2. പഞ്ചസാര – ഫാഷന്‍ ഫ്രൂട്ട്നു പുളി കൂടുതല്‍ ആണെങ്കില്‍ ഒന്നര കിലോ. അല്ലെങ്കില്‍ ഒരു കിലോ.
3. തിളപ്പിച്ചാറിച്ച വെള്ളം – രണ്ടു ലിറ്റര്‍
4. ഒരു കപ്പു മുളപ്പിച്ച ഗോതമ്പ്, അല്ലെങ്കില്‍ ചെറിയ ഒരു സ്പൂണ്‍ ഈസ്റ്റ് .
5. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിച്ചത്.

ഇനി വൈന്‍ തയ്യാറാക്കുന്ന വിധം.

ഒന്നുമുതല്‍ നാലുവരെ ഉള്ള ചേരുവകള്‍ നന്നായി യോജിപ്പിക്കുക. അതിലേക്കു മുട്ട അടിച്ചു പതപ്പിച്ചതും ചേര്ത്തു നന്നായി ഇളക്കുക. ഈ ചേരുവകള്‍ നന്നായി കഴുകി ഉണക്കിയ ഒരു ഭരണിയില്‍ ആക്കി നല്ല വൃത്തി ഉള്ള ഒരു തുണികൊണ്ട് മൂടി കെട്ടുക.
ആദ്യത്തെ പത്തു ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ ഭരണിയുടെ മൂടി തുറന്നു ഒരു മരത്തവി ഉപയോഗിച്ച് ഈ മിശ്രിതം നന്നായി ഇളക്കി കൊടുക്കണം. പിന്നീട് ഭരണി നന്നായി മൂടികെട്ടി ഭദ്രമായി അനക്കാതെ വീണ്ടും 21 ദിവസങ്ങള്‍ കൂടി വക്കുക. അതിനു ശേഷം ഇതില്‍ നിന്നും ലഭിക്കുന്ന വൈന്‍ വാ വിസ്താരം ഉള്ള ഒരു പാത്രത്തിലേക്ക് ഒരു തുണിയില്കൂ ടി അരിച്ചെടുക്കുക. ഇങ്ങനെ ലഭിക്കുന്ന വൈന്‍ ഒരു കണ്ണകലം ഉള്ള ഒരു തോര്ത്തു കൊണ്ട് മൂടി ആറുമണിക്കൂര്‍ സൂക്ഷികുക. അല്ലെങ്കില്‍ വൈന്‍ കുപ്പികളില്‍ ആക്കുമ്പോള്‍ പുളിച്ചുപോകും.
പിശട് പാത്രത്തിന്റെ അടിയില്‍ അടിഞ്ഞുകഴിയുംപോള്‍ പാത്രം അനക്കാതെ ഈ വൈന്‍ അരിച്ചെടുത്ത്‌ നല്ലതുപോലെ ഉണങ്ങിയ കുപ്പികളില്‍ സൂക്ഷിക്കാം.

NB : കൂടുതല്‍ നിറം വേണമെങ്കില്‍ ഒരു വലിയ സ്പൂണ്‍ പഞ്ചസാര കാരമലൈസ് ചെയ്തു വൈനില്‍ ചേര്ക്കു ക.
ഇങ്ങനെത്തന്നെ നിങ്ങള്ക്ക്റ ചാമ്പക്ക, നെല്ലിക്ക, മുതലായ നാടന്‍ പഴങ്ങള്കൊ്ണ്ടു വൈന്‍ ഉണ്ടാക്കാം.

 

പൈനാപ്പിള്‍ വൈന്‍

ചേരുവകള്‍

1. പൈനാപ്പിള്‍- 1.5 കിലോ

2. പഞ്ചസാര – 1.25 കിലോ

3. തിളപ്പിച്ചാറ്റിയ വെള്ളം- 2.25 ലിറ്റര്‍

4. യീസ്റ്റ് – 1.5 ടീസ്പൂണ്‍

5. ഗോതമ്പ് – ഒരു പിടി

6. കറുവപ്പട്ട – 1 ഇഞ്ച് കഷ്ണം

7. ഗ്രാമ്പൂ – 3 എണ്ണം

തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ നന്നായി കഴുകി തുടച്ചു രണ്ടറ്റവും മുറിച്ചു ചെറുതായി അരിഞ്ഞെടുക്കുക. തൊലി ചെത്തിക്കളയണ്ട. മുള്ളു പോലെ കാണുന്നത് മാത്രം ചെത്തിക്കളഞ്ഞാല്‍ മതി. കുറച്ചു കഷണങ്ങള്‍ ഒന്ന് ചതച്ചെടുക്കണം. ചെറുചൂടുള്ള കാല്‍ കപ്പ് വെള്ളത്തില്‍ അര ടിസ്പൂണ്‍ പഞ്ചസാര, യീസ്റ്റ്, എന്നിവ ഇട്ട് ഇളക്കി കുറച്ച് സമയം മൂടി വയ്ക്കുക. അഞ്ച് ലിറ്റര്‍ ഭരണിയിലേക്ക് മേല്‍ പറഞ്ഞ മിശ്രിതവും പൈനാപ്പിള്‍ ,ഗോതമ്പ്, കറുവപട്ട, ഗ്രാമ്പൂ, എന്നിവയും വെള്ളത്തോടൊപ്പം ചേര്‍ത്ത് മൂടി കെട്ടി വയ്ക്കുക.

എല്ലാ ദിവസവും തടിതവി ഉപയോഗിച്ച് നന്നായി ഇളക്കിയ ശേഷം മുറുക്കി മൂടിവെയ്ക്കണം. ഏഴുദിവസം ഇങ്ങനെ തുടരണം. അത് കഴിഞ്ഞു രണ്ടാഴ്ച ഇളകാതെ വെയ്ക്കണം. ഇതിനു ശേഷം അരിച്ചെടുത്തു കുപ്പിയിലേക്ക് പകരാം. കുപ്പിയില്‍ പകര്‍ന്ന് കുറച്ചു ദിവസം അനക്കാതെ വെച്ചാല്‍ വൈന്‍ നന്നായി തെളിഞ്ഞു കിട്ടും.  ഈ അളവ് പ്രകാരം ഏകദേശം 3.5 ലിറ്റര്‍ വൈന്‍ ഉണ്ടാക്കാന്‍ സാധിക്കും.

 

ഈന്തപ്പഴം വൈന്‍

ആവശ്യമായ സാധനങ്ങള്‍

പഴുത്ത ഈന്തപ്പഴം- അഞ്ചു കിലോ

സിട്രിക് ആസിഡ്- 62 എം. എല്‍.

പഞ്ചസാര- മൂന്നു കിലോ

തിളപ്പിച്ചാറിയ വെള്ളം- പതിനൊന്നു ലിറ്റര്‍

യീസ്റ്റ്-രണ്ടര ടീസ്പ്പൂണ്‍

കറുവാപ്പട്ട ചതച്ചത് – നൂറു ഗ്രാം

തയ്യാറാക്കുന്ന വിധം

വൈന്‍ ഉണ്ടാക്കുന്നതിനുള്ള ഭരണി, മറ്റു പാത്രങ്ങള്‍ എല്ലാം ചൂട് വെള്ളത്തില്‍ കഴുകി തുടച്ചെടുക്കുക. ഈന്തപഴം കഴുകി കുരു കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞെടുക്കുക. വൃത്തിയാക്കി വെച്ചിരിക്കുന്ന വലിയ ഭരണിയില്‍ ആദ്യം ഈന്തപഴം ഇട്ട ശേഷം കുറേശ്ശെ പഞ്ചസാര ചേർക്കുക. അതിനു ശേഷം കുറച്ചു തിളപ്പിച്ച്‌ ആറിയ വെള്ളം ഒഴിച്ച് കൈകൊണ്ടു നന്നായി തിരുമ്മുക. അതിനു ശേഷം മരതവി ഉപയോഗിച്ച് ഇളക്കുക. മുഴുവന്‍ പഞ്ചസാരയും ഈന്തപഴവുമായി യോജിപ്പിച്ച ശേഷം സിട്രിക് ആസിഡ് ചേർക്കുക. വീണ്ടും ഒരു തവണ ഇളക്കിയ ശേഷം യീസ്റ്റ് ചേർക്കുക. (യീസ്ടിനു പകരമായി നൂറു ഗ്രാം ഗോതമ്പ് ചേർത്താലും മതി) കറുവാപ്പട്ട ചേർത്ത് മരതവി കൊണ്ട് വീണ്ടും ഇളക്കുക. ബാക്കി വെള്ളവും കൂടി ചേർത്ത് ഇളക്കിയ ശേഷം വായു അധികം കടക്കാത്ത തരത്തില്‍ തുണി കൊണ്ട് ഭരണി കെട്ടിവെക്കുക. എല്ലാ ദിവസവും രാവിലെ അല്ലെങ്കില്‍ വൈകിട്ട് മരതവി ഉപയോഗിച്ച് ഒരു തവണ വൈന്‍ ഇളകി വെക്കണം.മുപ്പതു ദിവസത്തിന് ശേഷം തുണി ഉപയോഗിച്ച് അരിച്ചെടുത്ത്‌ വൈന്‍ കുപ്പിയിലാക്കി ഉപയോഗിക്കാം. എത്ര വര്ഷം വേണമെങ്കിലും വൈന്‍ ഭരണിയില്‍ തന്നെയോ അല്ലെങ്കില്‍ കുപ്പിയിലാക്കിയോ സൂക്ഷിക്കാം. പഴക്കം ചെല്ലുംതോറും വൈനിനു രുചി കൂടും.

പ്ലം കേക്ക് – 1

കാൻഡീഡ് ഫ്രൂട്ട് (ടൂട്ടി ഫ്രൂട്ടി) – 2 cups

( 1 cup എന്ന് പറഞ്ഞാല്‍ 125 grams )

ഉണക്ക മുന്തിരി – 2 cups

കശുവണ്ടി/വാൾനട്ട് നുറുക്കിയത് – 1/2 കപ്പ്

റം അല്ലെങ്കില്‍ വൈന്‍  – 1/4 cup ( ചില ഗള്‍ഫ് നാടുകളില്‍ ഇത് രണ്ടും കിട്ടാന്‍ സാധിക്കില്ല എങ്കില്‍  മാര്‍ക്കെറ്റില്‍ കിട്ടുന്ന ഒറിജിനല്‍ മുന്തിരി ജ്യൂസ് ആയാലും മതി )

കേക്കുണ്ടാക്കുന്നതിനു ഒരാഴ്ച മുമ്പ് ഇവ മിക്സ് ചെയ്ത് വായുകടക്കാതെ അടച്ചു വയ്ക്കുക. രണ്ട്‌ ദിവസം കൂടുമ്പോൾ അതിലേയ്ക്ക് 2 tbsp റം / വൈന്‍ ചേർത്ത് ഒന്നുകൂടി ഇളക്കി അടച്ചു വയ്ക്കണം.

1 കപ്പ് പൗഡേർഡ് ഷുഗറും 1 tbsp വെള്ളവും ഒരു സോസ് പാനിൽ എടുത്ത് പതുക്കെ ചൂടാക്കുക. അത് ഡാർക്ക് ബ്രൗൺ ആയി കഴിഞ്ഞാൽ അതിലേയ്ക്ക് അരക്കപ്പ് തിളയ്ക്കുന്ന വെള്ളം ഒഴിക്കുക. തിളയ്ക്കുന്ന വെള്ളമൊഴിക്കുന്നത് പച്ചവെള്ളത്തിനേക്കാൾ നല്ലതാണ്‌. കരിഞ്ഞ പഞ്ചസാരയുടെ ചൂടും വെള്ളത്തിന്റെ ചൂടും തമ്മിലുള്ള വ്യത്യാസം എത്രയും കുറഞ്ഞിരിക്കാമോ അത്രയും നന്ന്.

ഓവൻ 180 ഡിഗ്രി  പ്രീഹീറ്റ് ചെയ്യാൻ വയ്ക്കണം. (ഫ്രൂട്ട് കേക്കിനു ഓവന്‍ ടെമ്പറേച്ചർ മീഡിയം ആയിരിക്കണം.)

2 tsp ബേക്കിംഗ് പൗഡറും, 2 കപ്പ് മൈദയും കൂടി 3 തവണ സിഫ്റ്റ് ചെയ്യണം.

റം / വൈന്‍ ചേർത്ത ഫ്രൂട്ട്സിലേയ്ക്ക് അരക്കപ്പ് മൈദ ചേർത്ത് മിക്സ് ചെയ്യുക. അങ്ങനെ ഫ്രൂട്സ് ഡ്രൈ ആവും.

സ്പൈസുകൾ:

– ജാതിക്ക – 1/4

– ഏലക്കായ – 1

– കരയാമ്പൂ – 4

– പട്ട – ചുരുളിന്റെ ഒരിഞ്ചു പൊട്ടിച്ചെടുത്തത്.

– ചുക്ക് – 1cm കഷ്ണം

എല്ലാം ചേർത്ത് മിക്സിയിൽ പൊടിക്കുക.

250 ഗ്രാം വെണ്ണയും 1 കപ്പ് പൗഡേർഡ് ഷുഗറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേയ്ക്ക് അരക്കപ്പ് സിഫ്റ്റ് ചെയ്ത മൈദയും ഒരു മുട്ടയും ചേർക്കുക. മുട്ടയും മൈദയും ചേരും വരെ മിക്സ് ചെയ്യുക. മിക്സിംഗ് അധികമാവരുത്. വീണ്ടും അരക്കപ്പ് മൈദയും ഒരു മുട്ടയും ചേർക്കുക. ഇങ്ങനെ മൊത്തം 5 മുട്ടയും മൈദയും മിക്സ് ചെയ്ത് ചേർക്കുക.

ഇതിലേയ്ക്ക് ഒരു ഓറഞ്ചിന്റെ റിന്റ്,  2 ടീസ്പൂൺ വാനില എസെൻസ് എന്നിവ ചേർത്ത് ഫോൾഡ് ചെയ്യുക. മൈദ ചേർത്ത ഫ്രൂട്സും ഇങ്ങനെ തന്നെ ഫോൾഡ് ചെയ്യുക.
( ഫോൾഡ്  = ഒരു C അടീന്ന് മോളിലേക്ക് എഴുതുന്ന പോലെ ഒരു വലിയ തടി സ്പൂൺ കൊണ്ട് ചെയ്യുക… മാവിനകത്തേക്ക് വായു പ്രവേശിപ്പിക്കാന്‍… )

ബേക്കിംഗ് പാനിൽ ചുറ്റും അല്പം വെണ്ണ തേയ്ക്കുക. അതിലേയ്ക്ക് പാർച്ച്മെന്റ് പേപ്പർ വയ്ക്കുക. അതിലേയ്ക്ക് കേക്ക് മിക്സ് ഒഴിക്കുക.

180 ഡിഗ്രീയില്‍ 1 മണിക്കൂർ ബേക്ക് ചെയ്യാൻ വയ്ക്കുക. ബേക്കിംഗ് കഴിഞ്ഞാൽ 2-3 മണിക്കൂർ ചൂടാറാൻ വയ്ക്കുക. എന്നിട്ട് അലുമിനിയം ഫോയിലിൽ പൊതിഞ്ഞു റൂം ടെമ്പറേച്ചറിൽ എടുത്തുവയ്ക്കുക. ഈർപ്പം ശരിയായി സെറ്റ് ആവാനാണ്‌ അത്. 2-3 ദിവസം കഴിഞ്ഞ് കേക്ക് ഉപയോഗിക്കാം. ഒരാഴ്ച വരെ ഇരുന്നാലും കുഴപ്പമില്ല

 

പ്ലം കേക്ക് – 2

താഴെ പറയുന്ന ഉണങ്ങിയ പഴങ്ങള്‍:-

ഈന്തപ്പഴം (കുരു കളഞ്ഞത് ) – 50 ഗ്രാം
മുന്തിരി – 50 ഗ്രാം അത്തിപ്പഴം – 50 ഗ്രാം
ചെറിപ്പഴം – 50 ഗ്രാം

വേണ്ടുന്ന മറ്റു ചേരുവകള്‍–

ടൂട്ടി ഫ്രൂട്ടി – 50 ഗ്രാം
ഉണങ്ങിയ ഓറഞ്ച് തൊലി – 50 ഗ്രാം
പഞ്ചസാര ഉരുക്കിയത് – 100 മില്ലി ലിറ്റര്‍
ബ്രാണ്ടി / വൈന്‍ – 100 മില്ലി ലിറ്റര്‍. ( ചില ഗള്‍ഫ് നാടുകളില്‍ ഇത് രണ്ടും കിട്ടാന്‍ സാധിക്കില്ല എങ്കില്‍  മാര്‍ക്കെറ്റില്‍ കിട്ടുന്ന ഒറിജിനല്‍ മുന്തിരി ജ്യൂസ് ആയാലും മതി )

മുകളില്‍ പറഞ്ഞ ഉണങ്ങിയ പഴങ്ങള്‍ ചെറുതായി അരിയുക. പഞ്ചസാര ഉരുക്കിയതും ബ്രാണ്ടിയും ചേര്ന്നള മിശ്രിതത്തിലേക്ക് പഴങ്ങള്‍ കൂട്ടിച്ചേര്ക്കു ക. ഈ മിശ്രിതം ഒരു പാത്രത്തിലാക്കി 20 ദിവസം അടച്ചുവക്കുക. ഫ്രിഡ്ജില്‍ വയ്ക്കരുത്. പുറത്തു വച്ചാല്‍ മതി. ഇടക്കിടക്ക് ഇളക്കാന്‍ മറക്കാതിരിക്കുക.

ഇനി കേക്കിനു വേണ്ടുന്ന ചേരുവകള്‍

മൈദ – 300 ഗ്രാം
വെണ്ണ – 250 ഗ്രാം
ബ്രൌണ്‍ ഷുഗര്‍ – 150 ഗ്രാം ( പഞ്ചസാര കരിച്ചത് )
വാനില എസ്സെന്സ്ണ‌
പൈനാപ്പിള്‍ എസ്സെന്സ്ഇ‌
ഓറഞ്ച് എസ്സെന്സ്‍‌ – 10 മില്ലി ലിറ്റര്‍ വീതം
മുട്ട – 4 എണ്ണം
നെയ്‌ – 25 മില്ലി ലിറ്റര്‍
ബേക്കിംഗ് പൌഡര്‍ – കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെണ്ണയും ബ്രൌണ്‍ ഷുഗറും കൂടി നല്ലതുപോലെ അടിച്ചു പതപ്പിചെടുക്കുക. ഇതിലേക്ക് ഓരോ മുട്ട വീതം ചേര്ത്ത് നല്ലതുപോലെ അടിക്കുക. ഇതിലേക്ക് എല്ലാ എസ്സന്സുകളും ചേര്ക്കു ക. അതിനുശേഷം മൈദയും തുടര്‍ന്ന് ഫ്രൂട്ട് മിക്സും ചേര്‍ക്കുക. 150 ഡിഗ്രി ചൂടില്‍ ഒരു ഓവനില്‍ 1 മണിക്കൂര്‍ വച്ച് ബേക്ക് ചെയ്യുക.

 

പ്ലം കേക്ക് – 3

ചേരുവകള്‍

മുന്തിരി വൈന്‍ – 150 മില്ലി
കറുത്ത മുന്തിരി(ഉണങ്ങിയത്)- 1/2 കിലോ
ഇഞ്ചി ഉണക്കിയത് – 50 ഗ്രാം
ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം.
പഞ്ചസാര – 50 ഗ്രാം
ചെറുനാരങ്ങയുടെ തൊലി
ജാതിക്കാപ്പൊടി – 10 ഗ്രം
ഉപ്പ് – 5 ഗ്രാം
ചെറുനാരങ്ങ നീര്
തേന്‍ – 25 മില്ലി
റം / വൈന്‍ – 100 മില്ലി ( ചില ഗള്‍ഫ് നാടുകളില്‍ ഇത് രണ്ടും കിട്ടാന്‍ സാധിക്കില്ല എങ്കില്‍  മാര്‍ക്കെറ്റില്‍ കിട്ടുന്ന ഒറിജിനല്‍ മുന്തിരി ജ്യൂസ് ആയാലും മതി )
കേക്ക് മിക്സ് ചെയ്യാന്‍
ബട്ടര്‍ – 250 ഗ്രാം
പഞ്ചസാര – 250 ഗ്രാം
മൈദ – 250 ഗ്രാം(1 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്ത്തത്).
മുട്ട – ആറ് എണ്ണം.
പഞ്ചസാര കരിച്ചത് – 20 ഗ്രാം

തയ്യാറാക്കുന്ന വിധം

2 കിലോ പ്ലം കേക്ക് തയ്യാറാക്കാനുള്ള ചേരുവകളാണ് മേല്‍ പറഞ്ഞിരിക്കുന്നത്. ഫ്രൂട്ട് മിക്സിംഗ് ആണ് കേക്ക് ഉണ്ടാക്കുന്നതിനുള്ള ആദ്യ സ്റ്റേജ്. ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേയ്ക്ക്മുന്തിരി വൈന്‍ , 50 ഗ്രാം പഞ്ചസാര, 5 ഗ്രാം ഉപ്പ്, ഒരു ചെറുനാരങ്ങയുടെ തൊലി ഉണക്കി വളരെ ചെറുതായി അരിഞ്ഞെടുത്തത്, ഇഞ്ചി ഉണക്കിയത് ( ഇഞ്ചിയും ഓറഞ്ച് തൊലിയും പഞ്ചസാരപ്പാനിയില്‍ വേവിച്ച് ഉണക്കി പൊടിച്ചത് ഉപയോഗിക്കുക)ഓറഞ്ച് തൊലി ഉണക്കി ചെറുതായി അരിഞ്ഞത്, ഉണങ്ങിയ കറുത്ത മുന്തിരി, ഒരു ചെറുനാരങ്ങയുടെ നീര്, തേന്‍ എന്നിവ നന്നായി ചൂടാക്കുക. വൈന്‍ വറ്റി ലായനി കട്ടിയായി വരുമ്പോള്‍ ഇത് ഒരു പരന്ന പാത്രത്തിലേയ്ക്ക് മാറ്റുക. തണുക്കുമ്പോള്‍ ഫ്രൂട്ട് മിക്സ് വളരെ കട്ടിയായി ഇരിക്കും. അതിലേയ്ക്ക് ജാതിക്ക പൊടിച്ചത്, 100 മില്ലി റം എന്നിവ ചേര്ത്ത് ഇളക്കി മാറ്റി വയ്ക്കുക.

ഇനി കേക്കിന്റെ1 മിക്സ് തയ്യാറാക്കാം. 250 ഗ്രാം പഞ്ചസാര, 250 ഗ്രാം ബട്ടര്‍ എന്നിവ ചേര്ത്ത്ക നന്നായി മിക്സ് ചെയ്യുക. അവ ക്രീം പരുവത്തിലാകുമ്പോള്‍ മുട്ടകള്‍ ഓരോന്നായി ചേര്ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേയ്ക്ക് പഞ്ചസാര കരിച്ചത് ചേര്ക്കു ക. പഞ്ചസാര വെള്ളം ചേര്ത്ത്ച നല്ലവണ്ണം ചൂടാക്കി കരിച്ചെടുക്കുക. കേക്കിന് കളര്‍ നല്കാണനാണ് ഇത് ചേര്ക്കുചന്നത്. ഓരോ ചേരുവകള്‍ ചേര്ക്കു മ്പോഴും നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം, എന്നാല്‍ പതുക്കെ മാത്രമേ കേക്കിനുള്ള മിക്സ് ഇളക്കാവൂ, ശക്തിയായി വളരെ പെട്ടെന്ന് ഇളക്കുന്നത് കേക്ക് കട്ടിയായി പോകാന്‍ കാരണമാകും. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് മിക്സ് , കേക്ക് മിക്സിലേയ്ക്ക് ചേര്ക്കു ക.ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്ത്ത് മൈദ കൂടി കേക്ക് മിക്സില്‍ ചേര്ത്ത് ഇളക്കി യോജിപ്പിക്കുക. ഒരു കിലോ ഫ്രൂട്ട് മിക്സ്, ഒരു കിലോ കേക്ക് മിക്സ് എന്ന അനുപാതത്തിലാണ് കേക്ക് തയ്യാറാക്കുന്നത്.ഒരു കിലോ വീതമാക്കി രണ്ട് പാത്രങ്ങളിലേയ്ക്ക് കേക്ക് മിശ്രിതം മാറ്റുക. 150 ഡിഗ്രി ചൂടുള്ള കനല്‍ നിറച്ച ചൂളയിലാണ് ഇവിടെ കേക്ക് തയ്യാറാക്കുന്നത്. ചൂളയില്ലെങ്കില്‍ മൈക്രോവേവ് അവനിലോ, ഇലക്ട്രിക്ക് അവനിലോ 150 ഡിഗ്രി ചൂടില്‍ കേക്ക് തയ്യറാക്കാവുന്നതാണ്. ഒന്നര മണിക്കൂര്‍ സമയം വേണം കേക്ക് ബേയ്ക്കാവാന്‍. തണുത്തതിനു ശേഷം മുറിച്ച് വിളമ്പാം.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ