നെച്ചൂര്‍ പള്ളി : ഹൈക്കോടതി വിധിപ്പകര്‍പ്പ്‌

പിറവം (കൊച്ചി) : കണ്ടനാട് (വെസ്റ്റ്) ഭദ്രാസനത്തിലെ നെച്ചൂര്‍ സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളിയെ സംബന്ധിച്ച ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിപ്പകര്‍പ്പ് ഓവിഎസ് ഓണ്‍ലൈന് ലഭിച്ചു.ജസ്റ്റിസ്‌ ആന്‍റണി ഡൊമിനിക്,ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഇടവക വികാരി ഫാ.ജോസഫ്‌ മലയലിനും ഇടവകാംഗങ്ങള്‍ക്കും പള്ളിയിലും സെമിത്തേരിയിലും ചാപ്പലുകളിലും പോലീസ് സംരക്ഷണം അനുവദിച്ചുകൊണ്ടാണ് വിധി.മൂന്നാം സമുദായക്കേസില്‍ ജൂലൈ മൂന്നാം തീയതി ഉണ്ടായ വിധി പ്രകാരം നെച്ചൂര്‍ പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് സഭക്കാണെന്ന് സുപ്രീംകോടതി വിധിച്ചിരിന്നു.എന്നാല്‍ തുടര്‍ന്നുള്ള ഞായറാഴ്ച്ച ആര്‍ഡിഒ അന്യായമായി പള്ളി പൂട്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.