കാതോലിക്കേറ്റ് സ്ഥാപനം: 1912 സെപ്റ്റംബര്‍ 15
പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിച്ച തീയതിയെ സംബന്ധിച്ച് ചില ആശയക്കുഴമുണ്ട്. 1912 സെപ്റ്റംര്‍ 12, 14, 15, 17 തീയതികള്‍ പല ചരിത്രകാരാരും ഗ്രന്ഥകാരാരും എഴുതാറുണ്ട്. എന്നാല്‍ 1912 സെപ്റ്റംര്‍ 15 ഞായറാഴ്ചയാണ് പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനാരോഹണം ചെയ്തതെന്ന് ഈ ലേഖകന്‍ 1982-ല്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാദത്തിന് അന്ന് അംഗീകാരം ലഭിച്ചില്ല; ഇപ്പോള്‍ അംഗീകാരം ലഭിച്ചതില്‍ സന്തോഷിക്കുന്നു.
കേരളത്തിലെ സുറിയാനി സഭകള്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിക്കുന്നതു (1953) വരെ (1950 വരെയെങ്കിലും) തീയതികള്‍ രേഖപ്പെടുത്തിയിരുന്നത് പ്രത്യേക രീതിയിലാണ്. വര്‍ഷം ക്രിസ്ത്വബ്ധത്തിലേതും (ചിലാപ്പോള്‍ മലയാള അബ്ദത്തിലേതുമാകാം) മാസം മലയാള അബ്ദത്തിലേതും (കൊല്ലവര്‍ഷം) തീയതി ജൂലിയന്‍ കലണ്ടറിലേതുമായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജൂലിയന്‍ കലണ്ടറിലെ ജനുവരിക്ക് മകരം എന്നും ഫെബ്രുവരിക്ക് കുഭം എന്നും അങ്ങനെ ഡിസംബറിന് ധനു എന്നും പേരു പറയുന്നു. സുറിയാനി പഞ്ചാംഗത്തിലെ മാസങ്ങളും (കോനൂന്‍ഹ്രോയ് മുതല്‍ കോനൂന്‍ ക്ദീം വരെ) ഇക്കാലത്ത് ഇതിനോടു ചേര്‍ന്നു വന്നിരുന്നു. നമ്മുടെ സഭ 1953 വരെ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിച്ചിരുന്നത് അന്ന് സുറിയാനി കണക്കില്‍ ധനു 25 (കോനൂന്‍ക്ദീം 25) ആയതുകൊണ്ടാണ്. ജൂലിയന്‍ ഗ്രിഗോറിയന്‍ കലണ്ടറുകള്‍ തമ്മില്‍ ഇാപ്പോള്‍ (20, 21 നൂറ്റുണ്ടുകള്‍) 13 ദിവസം വ്യത്യാസമുണ്ട്. 19-ാം നൂറ്റാണ്ടില്‍ 12-ഉം 18-ാം നൂറ്റാണ്ടില്‍ 11-ഉം 16, 17 നൂറ്റാണ്ടുകളില്‍ 10-ഉം ആണ് വ്യത്യാസം. സുറിയാനിക്കണക്ക് ജൂലിയന്‍ കലണ്ടറിനോട് ചേര്‍ന്നുവരുന്നു.
സുറിയാനി കണക്കില്‍ 1912 കന്നി 2 എന്നത് സുറിയാനി പഞ്ചാംഗത്തില്‍ 1912 ഈലൂല്‍ 2-ഉം ജൂലിയന്‍ കലണ്ടറില്‍ 1912 സെപ്റ്റം ര്‍ 2-ഉം ഗ്രിഗോറിയന്‍ കലണ്ടറില്‍ 1912 സെപ്റ്റംബര്‍ 15-ഉം ആണ് (13 ദിവസം വ്യത്യാസം). ഇത് മലയാള അബ്ദത്തില്‍ 1088 ചിങ്ങം 31 ആണ്. ഇതൊരു ഞായറാഴ്ചയാണ്. കാതോലിക്കേറ്റ് സ്ഥാപനം നടന്ന തീയതി ഇതാണ്. അന്നൊക്കെ ഞായറാഴ്ചയും മാറാനായപ്പെരുന്നാളിനുമാണ് പട്ടംകൊട ആദിയായ ശുശ്രൂഷകള്‍ നടന്നിരുന്നത്.
പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാാപ്പോലീത്തായുടെ കബറില്‍ രേഖെപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. “……. On Sept. 15, 1912 he effected in India the restoration of the Catholicate of the East through H.H. Patriarch Abdul Messiah II …..”. അദ്ദേഹം കാലം ചെയ്ത് മുപ്പതാം ദിവസമാണ് ഈ ഫലകം വച്ചത്. രേഖകളും ഡയറിക്കുറിപ്പുകളും കൃത്യമായി സൂക്ഷിക്കുന്ന സ്വഭാവമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സെക്രട്ടറി ബഹു. മണലില്‍ യാക്കോബ് കത്തനാര്‍ക്ക് (1901 – 1993; മുന്‍ വൈദികട്രസ്റ്റി) സുറിയാനിക്കണക്കിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. കൃത്യ തീയതി രേഖെടുത്തുന്നതിന് ഇത് സഹായമായിക്കാണും.
ഒന്നാം കാതോലിക്കായ്ക്ക് പാത്രിയര്‍ക്കീസ് നല്‍കിയ സ്താത്തിക്കോനില്‍ ‘1912 കന്നി മാസം 2 ഞായറാഴ്ച’ എന്നാണ് പറഞ്ഞിരിക്കുന്നത്. ക്‌നാനായ മെത്രാസത്തിന്‍റെ പ്രഥമ മെത്രാാപ്പോലീത്താ ഇടവഴീക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് ‘1088 ചിങ്ങം 31 / 1912 സെപ്റ്റംര്‍ 15 / ഈലൂല്‍ 2 ഞായറാഴ്ച’ എന്നാണ് അദ്ദേഹത്തിന്‍റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍റെ (പിന്നീട് രണ്ടാം കാതോലിക്കാ) ഡയറിയില്‍ ‘കന്നി 2’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
പൗരസ്ത്യ കാതോലിക്കോസ് എന്ന ഗ്രന്ഥത്തില്‍ (പൗരസ്ത്യ വിദ്യാപീഠം, കോട്ടയം, 1985) മലങ്കര കത്തോലിക്കാ വൈദികനായ ഫാ. ഡോ. ഗീവര്‍ഗീസ് ചേടിയത്ത് ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്ത് (പേജ് 159 – 162) 1912 സെപ്റ്റംര്‍ 15 ആണ് ശരിയായ തീയതി എന്ന നിഗമനത്തിലെത്തിയിട്ടുണ്ട്.
1912 സെപ്റ്റംബര്‍ 18 (1088 കന്നി 3) മലയാള മനോരമയില്‍ വന്ന വാര്‍ത്ത ‘1912 സെപ്റ്റംര്‍ 15’ എന്ന തീയതിയെ ശരിവയ്ക്കുന്നതാണ്.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
പൗരസ്ത്യ കാതോലിക്കാ സ്ഥാനം (പ്രത്യേക റിപ്പോർട് ) നിരണം കന്നി 1
മലങ്കര സുറിയാനി സമുദായാംഗങ്ങള്‍ വളരെക്കാലമായി ആഗ്രഹിച്ചുകൊണ്ടിരുന്നതും ഇതരസമുദായങ്ങളുടെ സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരുന്നതുമായ ”പൗരസ്ത്യ കാതോലിക്കാ സ്ഥാനദാനം”, മാര്‍ത്തോമ്മാശ്ലീഹായാല്‍ സ്ഥാപിതവും ചരിത്ര പ്രസിദ്ധവുമായ ഈ നിരണത്തു പള്ളിയില്‍ വെച്ച് ഇന്നലെ വളരെ ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരിക്കുന്നു… (മലയാള മനോരമ 1912 സെപ്റ്റംമ്പര്‍ 18/1088 കന്നി 3 ബുധന്‍; 100 വര്‍ഷം മുന്‍പ് 2012 സെപ്റ്റംബര്‍ 17 തിങ്കള്‍).
മലയാള മനോരമ ആ കാലത്ത് ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്. മലയാളക്കണക്കിലാണ് (കൊല്ലവര്‍ഷം) പത്രങ്ങളില്‍ തീയതി കൊടുക്കാറുള്ളത്. സുറിയാനിക്കണക്ക് ആണെങ്കില്‍ അത് പ്രത്യേകം സൂചിപ്പിച്ചിരിക്കും. 1088 ചിങ്ങം 31 (1912 സെപ്റ്റം ര്‍ 15) ഞായറാഴ്ച നടന്ന കാതോലിക്കാ സ്ഥാനാരോഹണം കന്നി ഒന്ന് (സെപ്റ്റംര്‍ 16) തിങ്കളാഴ്ചയാണ് റിാപ്പോര്‍ട്ടു ചെയ്തത്. പത്രത്തില്‍ പ്രസിദ്ധീകരിച്ചത് കന്നി മൂന്ന് (സെപ്റ്റംര്‍ 18) ബുധനാഴ്ച. റിാപ്പോര്‍ട്ടിലെ ‘ഇന്നലെ’ എന്ന പദം റിാപ്പോര്‍ട്ടു തയ്യാറാക്കിയ കന്നി മൂന്നിന്‍റെ തലേദിവസമായ കന്നി രണ്ടിനെയാണ് സൂചിപ്പിക്കുന്നതെന്നു തെറ്റിദ്ധരിച്ച് തീയതി 1912 സെപ്റ്റംബര്‍ 17 എന്നു കണക്കാക്കിയവരുണ്ട്. ഇതു ചൊവ്വാഴ്ചയാണ്.
കാതോലിക്കേറ്റ് സ്ഥാപന തീയതിയെ ചിലര്‍ 1088 കന്നി 2 എന്നു രേഖപ്പെടുത്തുകയും മലയാള തീയതി എന്ന് തെറ്റിദ്ധരിച്ച് മലയാള പഞ്ചാംഗം നോക്കി 1912 സെപ്റ്റംബര്‍ 17 എന്ന് കണ്ടുപിടിച്ചതുമാണ് തീയതി തെറ്റാനുള്ള പ്രധാന കാരണം. എണ്‍പതുകള്‍ വരെ പ്രസിദ്ധീകരിച്ച മിക്ക പുസ്തകങ്ങളും ഈ തീയതി സ്വീകരിച്ചു വന്നു. ഇാപ്പോഴും ഇതാണ് ശരിയെന്ന് വിശ്വസിക്കുന്നവരുണ്ട്. തെറ്റു പറ്റിയതിന്‍റെ കാരണം പറഞ്ഞുകൊടുത്താലും സമ്മതിക്കാത്തവരുമുണ്ട്.
കാതോലിക്കേറ്റ് സപ്തതി ആഘോഷത്തിന്‍റെ പ്രധാന സമ്മേളനം 1982 സെപ്റ്റംര്‍ 12 ഞായറാഴ്ചയാണ് നടന്നത്. ഇതിനെ തുടര്‍ന്നാണ് 1912 സെപ്റ്റംര്‍ 12 എന്ന തീയതി തെറ്റായി കൊടുത്തു തുടങ്ങിയത്. നവതിയായാപ്പോഴും (2002) ഈ തീയതി വീണ്ടും തെറ്റായി കൊടുത്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിജ്ഞാനകോശത്തില്‍ (പേജ് 560) വന്ന പിശകാണ് 1912 സെപ്റ്റംബര്‍ 14 നു കാരണം. എന്നാല്‍ ഇതിന്‍റെ മറ്റൊരു ഭാഗത്ത് (പേജ് 217) 1912 സെപ്റ്റം ര്‍ 15 എന്ന കൃത്യമായ തീയതിതന്നെ കൊടുത്തിട്ടുണ്ട്.
വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മലങ്കര മെത്രാാപ്പോലീത്താ ഈ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പങ്കെടുത്തിരുന്നില്ല എന്നൊരു ആരോപണമുണ്ട്. ഈ ആരോപണം തെറ്റാണെന്ന് അന്നത്തെ മനോരമ വാര്‍ത്ത പൂര്‍ണമായി വായിക്കുമ്പോള്‍ മനസ്സിലാകും. ഇടവഴീക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാാപ്പോലീത്തായുടെയും വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്റയും (പിന്നീട് രണ്ടാം കാതോലിക്കാ) ഡയറിക്കുറിപ്പുകളില്‍ കാതോലിക്കാ സ്ഥാനാരോഹണ സുശ്രൂഷയില്‍ മലങ്കര മെത്രാാപ്പോലീത്താ സഹകാര്‍മ്മികനായിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ട്. ഈ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനം 1912 സെപ്റ്റം ര്‍ 15 ഞായറാഴ്ചയാണ് നടന്നതെന്നും അതില്‍ പ. വട്ടശ്ശേരില്‍ തിരുമേനി സഹകാര്‍മ്മികനായിരുന്നുവെന്നും അസന്നിഗ്ധമായി പറയാം.
വര്‍ഗീസ് ജോണ്‍ തോട്ടുഴ