OVS - Latest NewsOVS-Kerala News

കോട്ടയം ചെറിയ പള്ളിയിൽ പതിനഞ്ചു നോമ്പാചരണവും പെരുന്നാളും നാളെ മുതൽ

കോട്ടയം ∙ വിശുദ്ധ കന്യകമറിയാമിന്‍റെ നാമത്തിലുള്ള ചെറിയ പള്ളിയിൽ മാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളിനും പതിനഞ്ചു നോമ്പിനും നാളെ കൊടിയേറും. ഓഗസ്റ്റ് ഒന്നു മുതൽ പെരുന്നാൾ ദിവസമായ 15 വരെ ദിവസവും 7.30-ന് കുർബാന. രാവിലെ 10-നു പകൽ ധ്യാനങ്ങൾ മെത്രാപ്പൊലീത്താമാരും വൈദികരും ആത്മീയ നേതാക്കളും നേതൃത്വം നൽകും. യേശുനാമ പ്രാർഥന, സങ്കീർത്തന ധ്യാനം, അനുതാപ പ്രാർഥനകൾ, യാമ നമസ്കാരങ്ങൾ, ധ്യാനപ്രസംഗങ്ങൾ, മധ്യസ്ഥപ്രാർഥന എന്നിവ ഉൾക്കൊള്ളുന്ന പകൽധ്യാനം സന്ധ്യാനമസ്കാരത്തോടെ സമാപിക്കും. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കു കൗൺസലിങ് സൗകര്യവും ഉണ്ട്.

കോട്ടയം പട്ടണത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആറു ദിവസങ്ങളിൽ ഭവനങ്ങളിലുള്ള ശൂനോയോ സംഗമം ഉണ്ടായിരിക്കും. ഓഗസ്റ്റ് 13-നു രാവിലെ 6.30-ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്കു സ്വീകരണം. കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ കുർബാനയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടവക ഈ വർഷം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ താക്കോൽദാനവും നടക്കും. 14-ന് ആറു മണിക്കു വിളക്കേന്തിയ പ്രാർഥന, റാസ, വാഴ്വ്.

പെരുന്നാൾ ദിനമായ 15-നു രാവിലെ ഏഴു മണിക്കു പ്രഭാതനമസ്കാരം, സമൂഹബലി, പ്രദക്ഷിണം, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ സമാപിക്കും. വിവിധ കമ്മിറ്റികൾക്കു വികാരി ഫാ. പി.എ.ഫിലിപ്പ്, സഹവികാരിമാരായ ഫാ. വർഗീസ് സഖറിയ, ഫാ. ജോസഫ് കുര്യൻ, ട്രസ്റ്റി പി.ടി.പൗലോസ്, സെക്രട്ടറി അജിത് കുര്യൻ ഇവരും മാനേജിങ് കമ്മിറ്റിയും നേതൃത്വം നൽകുന്നു. വിവരങ്ങൾക്ക് 0481–2566744.

പഴയമയുടെ പുതുമ നിലനിര്‍ത്തി കോട്ടയം ചെറിയപള്ളി