സുവർണ്ണ ജൂബിലി നിറവിൽ ടോറോന്റോ പള്ളി 

ടോറോന്റോ: മലങ്കര ഓർത്തഡോക്സ് സഭയുടെയും മലയാളി സമൂഹത്തിൻറെയും കാനഡയിലെ ആദ്യത്തെ ദേവാലയമായ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉജ്വല തുടക്കം. ഒരു വര്ഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

1969 ഡിസംബർ 25 ന് റവ.ഫാ. എൻ കെ  തോമസ് ആദ്യമായി ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കുകയും പിന്നീട് 1970 ൽ റവ.ഫാ കെ സി ജോർജ്ജ് ആദ്യ വികാരിയായി പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ ഒരു കോൺഗ്രിഗേഷൻ രൂപീകരിക്കപ്പെട്ടു.ഈ വർഷത്തെ പരുമല പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെട്ട സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മാൾട്ടൻ MPP ശ്രീ.ദീപക് ആനന്ദ് നിർവഹിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി:ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വികാരി റവ. ഡാനിയേൽ പുല്ലേലിൽ ആമുഖ പ്രസംഗം നടത്തി. തദവസരത്തിൽ ഇടവകയിലെ മുതിർന്ന അംഗമായ ശ്രീ.ബാബു സ്കറിയ ഇടവകയുടെ 50 വർഷത്തെ ചരിത്രം അവതരിപ്പിച്ചു. റവ.ഫാ. സാം തങ്കച്ചൻ കൊല്ലാമല, ഷോൺ മാത്യു ,അലീഷാ വർഗീസ് എന്നിവർ സംസാരിച്ചു. ഇടവക സെക്രട്ടറി ശ്രീ. ജോർജ്ജ് ജോർജ്ജ് സ്വാഗതവും ട്രസ്റ്റി ശ്രീ.ടൈറ്റസ് വൈദ്യൻ നന്ദിയും അറിയിച്ചു.

ലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
Shares
error: Thank you for visiting : www.ovsonline.in