മാർ തേവോദോസ്യോസ് “തണൽ” പുരസ്‌ക്കാരം ഫാ. ജിനീഷ് കെ. വർക്കിക്ക് 

മസ്‌ക്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാഇടവകയുടെ കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ അഭി. ഡോ. സ്തെഫനോസ് മാർ തേവോദോസ്യോസ് തിരുമേനിയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നാലാമത് “തണൽ” ചാരിറ്റി പുരസ്‌ക്കാരത്തിന് സെൻറ്. ഗ്രീഗോറിയോസ് ദയാഭവൻ സെക്രട്ടറി റവ. ഫാ. ജിനീഷ് കെ. വർക്കി അർഹനായി.

മാർച്ച് 9-നു മഹാ ഇടവകയിൽ വച്ച് നടക്കുന്ന തണൽ ചാരിറ്റി പ്രോജെക്റ്റിനന്റെ സമാപനസമ്മേളനത്തിൽ വച്ച് പരിശുദ്ധ സഭയുടെ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമനസ്സ് പുരസ്‌കാരം നൽകുന്നു.
Shares
error: Thank you for visiting : www.ovsonline.in