പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ഡിസംബർ 3-ന്

കോയമ്പത്തൂർ: പുതുക്കി പണിയുന്ന തടാകം ക്രിസ്തു ആശ്രമം ചാപ്പലിൻ്റെ ശിലാസ്ഥാപന കർമ്മം ആശ്രമ വിസിറ്റർ ബിഷപ്പ് അഭി.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ ഡിസംബർ 3 തിങ്കളാഴ്ച നിർവഹിക്കും. രാവിലെ അഭി.പിതാവ് വി.കുർബാന അർപ്പിക്കും, തുടർന്ന് ശിലാസ്ഥാപന കർമ്മ ശിശ്രൂഷ ആരംഭിക്കും

സഭയുടെ പുരാതന ആശ്രമങ്ങളിൽ ഒന്നാണ് തടാകം ക്രിസ്തു ശിഷ്യ ആശ്രമം. ആശ്രമ സ്ഥാപകൻ സഭാ ബന്ധു അഭി. പെക്കൻ ഹാം ബിഷപ്പ്, പത്‌നി ക്ലരാ വാൽഷ്, പാവങ്ങളുടെ മെത്രാപ്പോലീത്ത അഭി.ഡോ സഖറിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത എന്നിവരുടെ കബറിടം സ്ഥിതിചെയ്യുന്ന ചാപ്പൽ എന്ന പ്രാധാന്യവും ഈ ചപ്പാലിന് ഉണ്ട്.

Shares
error: Thank you for visiting : www.ovsonline.in