സഭാ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കം തടയരുത് : ഓര്‍ത്തഡോക്സ് സഭ

വൈദീകരെ ആക്രമിച്ചും വ്യാജപ്രചരണം നടത്തിയും അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സഭയില്‍ സമാധാനം പുന:സ്ഥാപിക്കാനുളള നീക്കങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് വിശ്വാസികള്‍ തിരിച്ചറിയണമെന്ന് മലങ്കര സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത. സഭാ ഭരണഘടനയുടെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ യോജിപ്പും സമാധാനവും സാധ്യമാകുന്നതിനായുളള ശ്രമങ്ങളില്‍ ഏവരും സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വരിക്കോലി പളളി വികാരി ഫാ. വിജു ഏലിയാസിനെ അകാരണമായി ആക്രമിച്ചവരെ അറസ്റ്റു ചെയ്യുന്നതിനും മാതൃകാപരമായി ശിക്ഷിക്കുന്നതിനും സത്വര നടപടികള്‍ കൈക്കൊളളാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

error: Thank you for visiting : www.ovsonline.in