പരിശുദ്ധ കാതോലിക്കാ ബാവയെ കാണാൻ കൊതിച്ച വിഷ്ണുവിന്റെ ആഗ്രഹം സഫലമായി

മലങ്കര സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച   എംൻ വിഷ്ണുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്‌ സോഷ്യൽ മീഡിയയായിൽ വൈറലായിരുന്നു.ഒരു സഭയുടെ സർവ്വാധികാരി,അതിന്റെ യാതൊരു അധികാരം ഭാവവും ഇല്ലാതെ പൊതു സമൂഹത്തിൽ ഇടപെടുന്ന സമീപമാണ് വിഷ്ണുവിനെ പരിശുദ്ധ കാതോലിക്കാ ബാവയിലേക്ക് അടുപ്പിച്ചതെന്നു പോസ്റ്റിൽ പറയുന്നു . സാധാരണക്കാരനായ എനിക്ക് കാണുവാൻ അവസരം കിട്ടുക എന്നത് അത്ര എളുപ്പമല്ലെന്ന ആശങ്കയും വിഷ്ണു പങ്കു വെച്ചിരുന്നു.പരിശുദ്ധ കാതോലിക്ക ബാവയുടെ വാക്കുകളും വ്യക്തിത്വവും ഏറെ സ്വാധീനിച്ചു – പോസ്റ്റ്‌ അവസാനിച്ചു.അതിന് പിന്നാലെയാണ് പരിശുദ്ധ കാതോലിക്കാ ബാവയെ കാണാൻ ലഭിച്ചിരിക്കുന്നത്.

ഇത് പരിശുദ്ധ ബസേലിയസ് മാർത്തോമ പൗലോസ്‌ ദിതിയൻ കത്തോലിക്ക ബാവാ… എന്റെ ചെറിയ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ചു.. ഒരുവലിയ മനസ്സിനുടമ. എന്റെ 8ക്ലാസ്സ്‌ മുതലേ ഞാൻ സഭയുടെ കിഴിലുള്ള വിദ്യാലയങ്ങളിലാണ് പഠിച്ചത്. അന്ന് തൊട്ടു തിരുമേനിയെ കാണുന്നു….. ഒരു സഭയുടെ സർവ്വാധികാരിയായിട്ട് പോലും… അതിന്റെ യാതൊരു അധികാര ഭാവവും ഇല്ലാതെ…. എല്ലാവരയും ഒരുപോലെ കാണുന്ന വലിയ മനുഷിയാൻ…….

പണ്ടുതൊട്ടുള്ള ഒരു ആഗ്രഹം ആണ് തിരുമേനിയുമായി ഒന്ന് നേരിൽ സംസരികണം എന്നുള്ളത് പക്ഷേ അതിനിതുവരെ അവസരം കിട്ടീട്ടില്ല…എന്നെ പോലെ ഒരു സാധാരണകാരന് അധ് അത്ര എളുപ്പം അല്ലാലോ.

എങ്കിലും എന്നും തിരുമേനിയുടെ വാക്കുകളും അദ്ധേഹത്തിന്റെ വ്യക്തിത്വവും എന്നെ സ്വാദീനിച്ച ഒന്നാണ്…… ഇനിയും തിരുമേനിയുടെ പ്രവർത്തനങ്ങൾക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു

Shares
error: Thank you for visiting : www.ovsonline.in