വാകത്താനം പെരുന്നാള്‍ കൊടിയിറങ്ങി

ബുധനാഴ്ച രാവിലെ 7.15ന് പ്രഭാത നമസ്കാരത്തെ തുടർന്ന് 8.15ന് അഭി.ഐറെനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വി.അഞ്ചിൻമേൽ കുർബ്ബാനയും 10.30 ന് പള്ളിയുടെ 170 ആം വാർഷീക ആഘോഷ സമ്മേളനവും നടന്നു.ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന പ്രദക്ഷിണത്തെ തുടർന്ന് സഹവികാരി റവ .ഫാ. യാക്കൂബ് മാത്യൂ കക്കാട് ആശീർവാദം നൽകി. കൈമുത്ത് നേർച്ചവിളമ്പ് എന്നിവയ്ക്ക് ശേഷം വികാരി റവ.ഫാ.ജോൺ ശങ്കരത്തിൽ കൊടിയിറക്കിയതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു. കൈക്കാരൻ ജേക്കബ് ജോൺ വെട്ടീൽ സെക്രട്ടറി ജോൺ ജേക്കബ് പൂച്ചക്കേരി എന്നിവർ നേതൃത്വം നൽകി.

 

Shares
error: Thank you for visiting : www.ovsonline.in