സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളി കൂദാശ നാളെ

തൃപ്പൂണിത്തുറ: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനത്തിന്റെ കീഴിൽ പുതുതായി പണി കഴിപ്പിച്ച സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് സുറിയാനി പള്ളിയുടെ കൂദാശ നാളെ തുടങ്ങും. പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിൽ മാർക്കറ്റ് റോഡിൽ മേക്കരയ്ക്ക് സമീപമാണ് ദേവാലയം നിർമിച്ചിരിക്കുന്നത്. 2 ദിവസങ്ങളായി നടത്തപ്പെടുന്ന കൂദാശാ ചടങ്ങുകൾക്ക് കൊച്ചി ഭദ്രാസനാധിപൻ അഭി. യാക്കോബ് മാർ ഐറേനിയോസ്, അങ്കമാലി ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവർ കാർമീകത്വം വഹിക്കും.

8 -നു വൈകിട്ട് 5 -നു മെത്രാപോലിത്തമാർക്ക് സ്വീകരണം, 6 -നു സന്ധ്യാനമസ്കാരം, 6.45 -നു കൂദാശയുടെ ആദ്യ ഭാഗം, 9 -നു രാവിലെ 6 -നു പ്രഭാത നമസ്കാരം, 6 .30 -നു ദേവാലയ കൂദാശയുടെ 2 ,3 ഭാഗങ്ങൾ, തുടർന്ന് വിശുദ്ധ കുർബാന, 11 മണിക്ക് പ്രസംഗം തുടർന്ന് നേർച്ചസദ്യ എന്നിവ നടത്തപെടുമെന്ന് വികാരി റ.ഫ തോമസ് കെ ഏലിയാസ് അറിയിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in