മരത്തംകോട് സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വി കൂദാശയുടെ നിറവിൽ

തൃശ്ശൂർ: മരത്തംകോട് സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ പുനർനിർമ്മാണം നടത്തിയ ദേവാലയത്തിൻറെ പരിശുദ്ധ കൂദാശ 2018 ഫെബ്രുവരി 7 ,8 (ബുധൻ , വ്യാഴം) തീയതികളിൽ. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ തിരുമേനിയുടെ തൃക്കരങ്ങളാലും, ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. തോമസ് മാർ അത്താനാസിയോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും പരി സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി, അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം സഹായ മെത്രാപ്പോലീത്തായുമായ അഭി ഡോ ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ തിരുമേനി എന്നിവരുടെ സഹ കാർമ്മികത്വത്തിലും നടത്തപ്പെടുന്നു.

ഏഴാം തിയതി ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് പാറി കാതോലിക്കാ ബാവയെയും അഭിവന്ദ്യ പിതാക്കന്മാരെയും ആർത്താറ്റ്‌ അരമനയിൽ നിന്നും വാഹന അകമ്പടിയോടുകൂടി പരിശുദ്ധ ദേവാലയത്തിലേക്ക് ആനയിക്കുകയും തുടർന്ന് നാല് മണിക്ക് പൊതുസമ്മേളനവും ആര് മണിക്ക് സന്ധ്യാ നമസ്കാരവും ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും നടത്തപ്പെടുന്നു.
എട്ടാം തിയതി വ്യാഴാഴ്ച രാവിലെ ആറ് മണിക്ക് പ്രഭാത നമസ്കാരവും, ദേവാലയ കൂദാശയുടെ രണ്ടാം ഘട്ടവും , വി മൂന്നിന്മേൽ കുർബാനയും നടത്തപ്പെടുന്നു.
എല്ലാവരെയും പ്രസ്തുത കൂദാശയിലേക്ക് ക്ഷണിക്കുന്നതായി വികാരി ജോൺ ഐസക് അച്ചൻ അറിയിച്ചു.

error: Thank you for visiting : www.ovsonline.in