അസോസിയേഷന്‍ ‘ലിസ്റ്റ്’ ആരോപണം പൊളിച്ചടുക്കി മാര്‍ത്തോമ്മായുടെ ചുണക്കുട്ടികള്‍

സോഷ്യല്‍ മീഡിയ കാഴ്ചകള്‍

ലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചേര്‍ന്ന് സഭാ സ്ഥാനികളെ തിരഞ്ഞെടുക്കാനിരിക്കെ മറു വിഭാഗം ലിസ്റ്റ് സംബന്ധിച്ചു ഉന്നയിക്കുന്ന ആരോപണം പൊളിച്ചടുക്കി മാര്‍ത്തോമ്മായുടെ ചുണക്കുട്ടികള്‍ എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്‌ ശ്രദ്ധേയമാകുന്നു. യാക്കോബായ വിഭാഗം കൈയേറിയ പള്ളികള്‍ എങ്ങനെ ലിസ്റ്റില്‍ വന്നു എന്ന് ഫേസ്ബുക്ക് കുറിപ്പ് കാര്യകാരണസഹിതം ലളിതമായി വിവരിച്ചിരിക്കുകയാണ്. അതേസമയം, യാക്കോബായ വിഭാഗത്തില്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പോ വാര്‍ഷിക ബജറ്റ് – ഓഡിറ്റോ നടത്താതെ അയല്‍ക്കാരനെ കുറ്റം പറയുന്നതിലെ യുക്തി അവര്‍ക്കിടയിlലെ വിശ്വാസികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നുള്ളത് മറ്റൊരു വിരോധാഭാസം.സമുദായ കേസും തുടര്‍ന്നുള്ള പിളപ്പും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട് .

മാര്‍ത്തോമ്മായുടെ ചുണക്കുട്ടികള്‍  പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ;-

യാക്കോബായ വിഭാഗം ആകെ അന്ധാളിച്ച് നിൽപ്പാണ് മലങ്കര സഭയുടെ പന്നിക്കൂട്ടം കെെയ്യേറിയ പളളികൾ മലങ്കര അസോസിയേഷ൯ ലിസ്ററിൽ ഇടം പിടിച്ചിരിക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?

ആദൃം തന്നെ പറയട്ടെ മലങ്കര അസോസിയേഷനിലെ ഈ ലിസ്ററ് പ്രകാരമുളള എല്ല‌ാ പളളികളും പരി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പളളികളാണ്. ഈ സഭയുടെ ഭൂമിയിലെ ദൃശൃ തലവ൯ മലങ്കര മെത്രാപ്പോലീത്തായും ക‌ാതോലിക്കായുമായ പരിശുദ്ധ മോറാ൯ മാർ ബസേലിയോസ് മാർത്തോമാ പൗലോസ്‌ ദ്വിതിയ൯ കാതോലിക്കാ ബാവയാകുന്നു.

നിയമവശം

1995-ൽ പാത്രീക്കീസ്സു പക്ഷം സമുദായകേസ് പരാജയപ്പെടുകയും.മലങ്കര അസോസിയേഷ൯ വിളിക്കാ൯ ബഹു. സുപ്രീം കോടതി ഒരു കമ്മീഷനെ(ജസ്ററിസ് മളീമഠ്) നിയമിക്കുകയും ഈ കമ്മീഷന്‍റെ ചിലവിലേക്ക് ഇരു കക്ഷികളും 2 ലക്ഷം രൂപാ വീതം കോടതിയിൽ കെട്ടി വയ്ക്കുകയും ചെയ്തു.തുടർന്ന് ഇരു പക്ഷവും പളളികളുടെ ലിസ്ററ് തയ്യാറാക്കുകയും ബഹു. സുപ്രിം കോടതിയിൽ ഹാജരാക്കുകയും തുടർന്ന് സുപ്രിം കോടതി ഈ ലിസ്ററ് അംഗീകരിക്കുകയും.ഈ ലിസ്ററ് പ്രകാരമുളള പളളികളെ പങ്കെടുപ്പിച്ച് മലങ്കര അസോസിയേഷ൯ വിളിക്കാനും ഉത്തരവായി.

അപ്രകാരം ഇരു പക്ഷവും അംഗീകരിച്ച ലിസ്റ്റാണ് ഇത് ഇരുപക്ഷത്തെ പള്ളികളേയും ഉൾപ്പെടുത്തി , ഇരുപക്ഷവും 2 ലക്ഷം രൂപ വീതം പ്രതിഫലം നൽകി സുപ്രീം കോടതി നിയമിച്ച നിരീക്ഷകൻ ജ. മളിമഠ് ൻറെ സാന്നിദ്ധ്യത്തിൽ 20-3-2002-ൽ നടന്ന പരുമല അസ്സോസിയേഷന് വേണ്ടി തയ്യാറാക്കിയ ലിസ്റ്റ്.

ഇന്നത്തെ ശ്രേഷ്ട തോമസ് പ‌്രഥമ൯ ഉൾപ്പെടെയുളളവർ മലങ്കര സഭയുടെ ഭരണഘടന അംഗീകരിച്ച് സത്യവാങ്മൂലം നൽകിയ ശേഷമാണ് ഈ ലിസ്ററ് തയ്യാറായതെന്നൊക്കെ പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്വന്തം കാരൃ നേട്ടത്തിനായി മലങ്കര അസോസിയേഷനിൽ പങ്കെടുക്കാതെ പുറത്ത് പോയി പുത്തന്‍കുരിശ് സൊസൈറ്റി രൂപീകരിച്ചു വേറേ ഭരണഘടനയും ഉണ്ടാക്കി വിഘടിത പ്രവർത്തനം നടത്തുന്നവരാണ് മലങ്കര സഭയുടെ ഇടവക പളളികൾ സതൃത്തിൽ കൈയേറിയിരിക്കുന്നത്. കാലം എല്ലാം തെളിയിക്കും എന്നാണല്ലോ പതിയെ ഓരോന്നും വെളിപ്പെട്ട് വരുന്നു. അടുത്തിടെയുണ്ടായ കോട്ടയം പ്രശ്നത്തോടെ ചില വിശ്വാസികൾ എങ്കിലും സതൃം മനസിലാക്കി തുടങ്ങിയതായി മനസിലാക്കുന്നു.

വാല്‍ക്കഷണം:

മലങ്കര സഭയുടെ കീഴിലുളള എല്ലാ പളളികൾക്കും മലങ്കര അസോസിയേഷ൯ കൂടുബോൾ നോട്ടീസ് അയക്കും. പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും അസോസിയേഷനിൽ പ്രാതിനിധ്യം വഹിക്കുന്നതും അതാത് പളളികളുടെ ഇഷ്ടം. ഈ ലിസ്ററിൽ പേരുളള എല്ലാ പളളികൾക്കും മലങ്കര അസോസിയേഷനിൽ പ്രതിനിധികളെ അയക്കാനുളള യോഗൃതയുണ്ട്.

ജയ് ജയ് കാതോലിക്കോസ്
മാർത്തോമായുടെ സിംഹാസനം നീണാൽ വാഴട്ടേ…!

മലങ്കര അസോസിയേഷന്‍ അംഗങ്ങളെ അറിയാം

LIVE : ഇവര്‍ സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ; എങ്ങും ആവേശം അലയടിക്കുന്ന പോരാട്ടം

 

error: Thank you for visiting : www.ovsonline.in