പുലിക്കോട്ടിൽ ഒന്നാമൻ തിരുമേനിയുടെ ചരമ ദ്വിശതാബ്‌ദി: വൈദീക സംഗമം 18-ന് പഴഞ്ഞിയിൽ

കുന്നംകുളം (തൃശൂർ):- പരിശുദ്ധ സഭയുടെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന സഭാ ജ്യോതിസ്സ് ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ (പുലിക്കോട്ടിൽ ഒന്നാമൻ) ചരമ ദ്വിശതാബ്ദി ആചരണത്തിന്റെ ഭാഗമായി “അഖില മലങ്കര വൈദീക സംഗമം” 2016 ഓഗസ്റ്റ് 18 വ്യാഴാഴ്ച പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. പരിശുദ്ധ കാതോലിക്കാ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ അധ്യക്ഷം വഹിക്കുന്ന സംഗമത്തിൽ സ്വാമി നാനാത്മജാനന്ദിജി മഹാരാജ് ,ശ്രീ.ബെന്യാമീൻ എന്നിവർ ഉദ്‌ഘാടന പ്രസംഗ -പ്രഭാഷണം നടത്തും.പരിശുദ്ധ സഭയുടെ മെത്രാപ്പോലീത്തമാർ പങ്കെടുക്കും . വൈദീക ട്രസ്റ്റി ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് , വൈദീക സംഘം ജനറൽ സെക്രട്ടറി ഫാ.സജി അമയിൽ,കുന്നംകുളം ഭദ്രാസന സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ ഫാ.ഗീവർഗീസ് തോലത്തു,മലബാർ മേഖല കോർഡിനേറ്റർ ഫാ. ബേബി ജോൺ, ഫാ. ഡോ. ജോസഫ് ചീരൻ തുടങ്ങിയവർ ആശംസകൾ അറിയിക്കും. വികാരി ഫാ. സൈമൺ വാഴപ്പിള്ളി,കുന്നംകുളം ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ. പത്രോസ് ജി പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു.

error: Thank you for visiting : www.ovsonline.in