കേരളത്തിലെ ആദ്യ എച്ച് ഐ വി ഡയാലിസിസ് യൂണിറ്റ് പരുമലയിൽ

പരുമല: സെന്റ് ഗ്രീഗോറിയോസ് മിഷൻ ഹോസ്പിറ്റലിൽ എച്ച് ഐ വി ബാധിതർക്കായി 3 ഡയാലിസിസ് യൂണിറ്റുകൾ തുടങ്ങി. ചെന്നൈ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ വൃക്കരോഗ ചികിത്സ വിദഗ്ദൻ ഡോ. ജോർജി എബ്രഹാം ആണ് ഈ യന്ത്രങ്ങൾ ഹോസ്പിറ്റലിന് നൽകിയത്.

ഇപ്പോൾ എച്ച് ഐ വി ബാധിതർക്കായി കേരളത്തിൽ ഡയാലിസിസ് സൗകര്യങ്ങളില്ല. അടുത്ത് ചെന്നൈയിൽ മാത്രമാണ് ഉള്ളത്.

ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്‌ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഹോസ്പിറ്റൽ സി ഇ ഓ ഫാ. എം സി പൗലോസ് എന്നിവർ പ്രസംഗിച്ചു.

വൃക്കരോഗ ചികിത്സ രംഗത്ത് പ്രശസ്ത സേവനം നടത്തുന്ന വെണ്ണിക്കുളം സ്വദേശിയായ ഡോ. ജോർജി അബ്രഹാമിനെ ചടങ്ങിൽ ആദരിച്ചു. അംസഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന് മറുപടി പ്രസംഗത്തിൽ ഡോ. ജോർജി എബ്രഹാം പറഞ്ഞു.

error: Thank you for visiting : www.ovsonline.in