പരുമല സെമിനാരി അസിസ്റ്റൻറ് മാനേജർ ജോസഫ് റമ്പാച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചു

പരുമല: പരുമല സെമിനാരി അസിസ്റ്റൻറ് മാനേജർ വന്ദ്യ ദിവ്യ ശ്രീ ജോസഫ് റമ്പാച്ചൻ (67) കർത്താവിൽ നിദ്ര പ്രാപിച്ചു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരുമല ഹോസ്പിറ്റലിൽ ചികിത്സായിൽ ആയിരുന്നു.

കൊട്ടാരക്കര ചെങ്ങമനാട് ബേതലഹേം ആശ്രമം അംഗമാണ്. ആശ്രമം സുപ്പീരിയർ, കൊട്ടാരക്കര സെൻറ് ഗ്രിഗോറിയോസ് കോളേജ്, വള്ളിക്കാട്ട് ദയറ, തിരുവനന്തപുരം ഓർത്തഡോക്സ് അരമന എന്നിവിടങ്ങളിൽ മാനേജരായും കൊല്ലം, തിരുവനന്തപുരം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരുമല ദേവാലയം പുതുക്കിപ്പണിഞ്ഞ സന്ദർഭത്തിൽ ഭാഗ്യസ്മരണാർഹനായ പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവ തിരുമനസ്സുകൊണ്ട് അസിസ്റ്റൻറ് മാനേജർ ആയി നിയമിച്ചിരുന്നു 1978 ജനുവരി 6-ന് 26-)൦ വയസ്സിൽ ഭാഗ്യസ്മരണാർഹനായ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തയും പിന്നീട് പൗരസ്ത്യ കാതോലിക്കായും ആയ പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവാ യിൽ നിന്ന് വൈദികപട്ടവും ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവയിൽനിന്ന് റമ്പാൻ സ്ഥാനവും സ്വീകരിച്ചു.

മീയണ്ണൂർ താന്നിവിളയിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ E ജോർജിന്റെയും റാഹേൽ കുട്ടിയുടെയും അഞ്ചുമക്കളിൽ രണ്ടാമത്തെ മകനായി ജനിച്ചു. ഇലക്ട്രിക് എൻജിനീയറിങ് ഫസ്റ്റ് ക്ലാസോടെ പാസായ ഇദ്ദേഹം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഇലക്ട്രിക് എൻജിനീയറയി കൊല്ലം ഇടുക്കി ജില്ലകളിൽ സേവനമനുഷ്ടിച്ചു. സർവീസിലിരിക്കെ മാത്യൂസ് മാർ കൂറിലോസ് തിരുമേനിയിൽ ആകൃഷ്ടനായി ജോലി രാജിവെച്ച് ചെങ്ങമനാട് ബേതലഹേം ആശ്രമം അംഗം ആവുകയായിരുന്നു. വൈദികൻ ആയിരിക്കെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പ്രാർത്ഥനാ ജീവിതവും കൃത്യനിഷ്ഠയും ഉത്തരവാദിത്തബോധവും, മനസ്സിലാക്കിയ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വീണ്ടും പരുമല സെമിനാരിയുടെ അസിസ്റ്റൻറ് മാനേജർ ആയി നിയമിച്ചു. പരേതനായ വന്ദ്യ ദിവ്യ ശ്രീ. മത്തായി ഡാനിയൽ കത്തനാരുടെ ചെറുമകനാണ്. 2001-ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവ തിരുമനസ്സുകൊണ്ട് വരിഞ്ഞവിള പള്ളിയിൽ സഹ വികാരിയായി നിയമിച്ചു. ഫാദർ കോശി ജോർജ് വരിഞ്ഞവിള യുടെ കുടുംബാംഗമാണ്.

സഹോദരങ്ങൾ പരേതനായ A.G ജേക്കബ് (റിട്ടയേഡ് , PWD എൻജിനീയർ), A.G ജെയിംസ്‌ (റിട്ടേർഡ്, ക്ലാർക്ക് സെൻറ് ഗ്രിഗോറിയോസ് കോളേജ് കൊട്ടാരക്കര), A.G സാറാമ്മ (റിട്ടേർഡ്, സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസവകുപ്പ് ), A.G അന്നമ്മ (ടീച്ചർ സെൻറ് ജോർജ് യുപിസ്കൂൾ ചാത്തന്നൂർ).

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ ആദരാഞ്ജലികൾ

error: Thank you for visiting : www.ovsonline.in