മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ യുവാക്കൾക്കാകണം: ഡോ. ജോഷ്വാ മാർ നിക്കോദിമോസ്

ആനാരി :- മൂല്യച്യുതിയുടെ മധ്യത്തിലും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ക്രിസ്തീയ മൂല്യം ഉയർത്തിപ്പിടിക്കാൻ യുവാക്കൾക്കാകണമെന്നു മലങ്കര ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് പറഞ്ഞു. മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനം ആനാരി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. പി.ഡി.സഖറിയ അധ്യക്ഷത വഹിച്ചു.

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവശബ്ദത്തിന്റെ സമർപ്പണം ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്പ് നിർവഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ബി.മുരളി, ഫാ. ഫിലിപ്പ് തരകൻ, ഫാ. തോമസ് രാജു, ജോജി പി തോമസ്, മാത്യു ജി. മേനോൻ, സാംസൺ വൈ. ജോൺ, നിബിൻ നല്ലവീട്ടിൽ, അബി എബ്രഹാം കോശി, ജോൺ എൻ. വർഗീസ്, ഫാ. അജി കെ. തോമസ്, ജോജി ജോൺ, ബിനു തോമസ്, മനു തമ്പാൻ, സറിൻ സന്തോഷ് ജോർജ്, സിബിൻ ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു. മികച്ച യൂണിറ്റുകൾക്കുള്ള പുരസ്കാരം ചടങ്ങിൽ സമ്മാനിച്ചു. രാവിലെ നടന്ന കുർബാനയ്ക്കു ഫാ. ബിജോ രാജൻ കാർമികത്വം വഹിച്ചു. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ വേദപഠനം നയിച്ചു. ഐഎസ്ആർഒ ചീഫ് കൺട്രോളർ ഡോ. ബിജു ജേക്കബ് ക്ലാസ് നയിച്ചു.

error: Thank you for visiting : www.ovsonline.in