നിലയ്ക്കൽ പള്ളിയിൽ 12 ശ്ലീഹൻമാരുടെ ഓർമപ്പെരുന്നാൾ

പുതുപ്പള്ളി :- 12 ശ്ലീഹൻമാരുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാൾ ഇന്നും നാളെയുമായി നടത്തും. ഇന്നു രാവിലെ 7.30നു കുർബാന, ആറിനു സന്ധ്യാനമസ്കാരം, ഫാ. അലക്സ് തോമസ് നാഴൂരിമറ്റത്തിലിന്റെ പെരുന്നാൾ സന്ദേശം, തുടർന്ന് കവല ചുറ്റിയുള്ള പ്രദക്ഷിണം, ആശീർവാദം.

പ്രധാന പെരുന്നാൾ ദിനമായ നാളെ ഏഴിനു പ്രഭാത നമസ്കാരം, കോട്ടയം ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ മുഖ്യകാർമികത്വത്തിലുള്ള മൂന്നിൻമേൽ കുർബാന, തുടർന്നു പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്, നേർച്ച വിളമ്പ്.

Shares