തഴക്കര എം എസ് സെമിനാരി മന്ദിരം കൂദാശയും, അനുസ്മരണ സമ്മേളനവും

മാവേലിക്കര: മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ പണികഴിപ്പിച്ച തഴക്കര എംഎസ് സെമിനാരി മന്ദിരം ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കിപ്പണിത് കൂദാശ നടത്തുന്നു. 2019 ഫെബ്രുവരി 17 ന് ഞായറാഴ്ച രാവിലെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ വി കുർബാനക്കും, കൂദാശക്കും, അനുസ്മരണ സമ്മേളനത്തിനും മുഖ്യ നേതൃത്വം നൽകും. ഏവരും പ്രാർത്ഥനാപൂർവ്വം സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് സെമിനാരി മാനേജരും, വികാരിയുമായ ഫാ റ്റി സി ജോൺ തണ്ടളത്ത് അറിയിച്ചു.

സെമിനാരിയിൽ താമസിച്ചിട്ടുള്ള പരിശുദ്ധ സഭയുടെ പിതാക്കന്മാർ
1 . പരി. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ (1864 – 1909 ) – എം എസ് സെമിനാരി, പരുമല സെമിനാരി എന്നിവയുടെ സ്ഥാപകൻ. തഴക്കര എം എസ് സെമിനാരി പണികഴിപ്പിച്ച് കൂദാശ ചെയ്ത് അതിൽ താമസിച്ചു. 1865 മുതൽ 1909 വരെ മലങ്കര മെത്രാപ്പോലീത്ത. 1909 ജൂലൈ 11 ന് കാലം ചെയ്തു.
2 . പരി. വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് – മല്ലപ്പള്ളി വട്ടശ്ശേരി കുടുംബത്തിൽ 1858 October 3 ന് ജനനം. പരി പരുമല തിരുമേനിയുടെ ശിഷ്യൻ. Kottayam പഴയ സെമിനാരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. മലങ്കരസഭയുടെ രണ്ടാമത്തെ തദ്ദേശീയ പരിശുദ്ധനായി 2003 ൽ പ്രഖ്യാപിച്ചു. തഴക്കര സെമിനാരിയിൽ താമസിച്ച് വൈദീക വിദ്യാർത്ഥികളെ അഭ്യസിപ്പിച്ചു.
3 . പരി. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ (1874 – 1964 ) – മലങ്കരയിലെ മൂന്നാമത്തെ കാതോലിക്കാ. പരി പരുമല തിരുമേനിയുടെയും, പരി വട്ടശ്ശേരിൽ തിരുമേനിയുടെയും ശിഷ്യൻ. 1912 ൽ മെത്രാപ്പോലീത്തയായി. 1929 മുതൽ 1964 വരെ മലങ്കര മെത്രാപ്പോലീത്തയായും കാതോലിക്കയായും സഭയെ നയിച്ച്. 1964 ജനുവരി 3 ന് കാലം ചെയ്തു.
4 . പരി ബസേലിയോസ് ഔഗേൻ പ്രഥമൻ (1884 – 1975 ) – മലങ്കരയിലെ നാലാമത് കാതോലിക്കാ, മലയാളം, സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടിയ ഇദ്ദേഹം ആരാധനാ ക്രമങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. 1964 മുതൽ 1975 വരെ മലങ്കര മെത്രാപ്പോലീത്തയായും, കാതോലിക്കയായും സഭയെ നയിച്ചു.
5 . പരി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ (1907 – 1996 ) – മലങ്കരയിലെ അഞ്ചാമത് കാതോലിക്കാ. മലങ്കര സഭയുടെ സ്വാതന്ത്ര്യവും, സ്വയം ശീർഷകവും അരക്കിട്ട് ഉറപ്പിക്കുന്നതിന് നൂതന പദ്ധതികൾ ആവിഷ്കരിച്ച് സഭയെ ആഗോള തലത്തിൽ എത്തിച്ചു. 1975 മുതൽ 1991 വരെ മലങ്കര മെത്രാപ്പോലീത്തയായും, കാതോലിക്കയായും സഭയെ നയിച്ചു. 1996 നവംബർ 8 ന് കാലം ചെയ്തു.
6 . പരി ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ (1915 – 2006 )മലങ്കരയിലെ ആറാമത് കാതോലിക്കാ. ദീർഘ കാലം കൊല്ലം ഭദ്രാസനാധിപൻ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, സന്ന്യാസ ആശ്രമങ്ങളും, പള്ളികളും ആരംഭിച്ചു. 1991 മുതൽ 2005 വരെ പരിശുദ്ധ സഭയെ നയിച്ചു. 2006 ജനുവരി 26 ന് കാലം ചെയ്തു.
7 . പരി ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ (1921 – 2014 ) – ജനനം മാവേലിക്കരയിൽ. 1996 ൽ മെത്രാപ്പോലീത്തയായി. ദീർഘ കാലം മലബാർ ഭദ്രാസനാധിപൻ. 2005 മുതൽ 2010 വരെ മലങ്കര മെത്രാപ്പോലീത്തയായും കാതോലിക്കയായും സഭയെ നയിച്ചു. 2014 മെയ് 26 ന് കാലം ചെയ്തു.
8 . അഭി. പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത (1946 – 2012 ) – മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ. ഇടുക്കി, അങ്കമാലി ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചു. 2002 ൽ മാവേലിക്കര ഭദ്രാസനം ആരംഭിച്ചത് മുതൽ മാവേലിക്കര കേന്ദ്രമായി പ്രവർത്തിച്ചു. പിന്നീട് തെയോഭവൻ അരമന ആസ്ഥാനമാക്കി. 2012 ഓഗസ്റ്റ് 1 ന് കാലം ചെയ്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in