എം. ജി. ഓ. സി. എസ്. എം. പന്തളം ഡിസ്ട്രിക്ട് ഏകദിന സമ്മേളനം

പന്തളം : എം ജി ഓ സി എസ് എം പന്തളം ഡിസ്ട്രിക്ട് ഏകദിന സമ്മേളനം പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ്‌ മഹാഇടവകയിൽ വെച്ച് ഇടവക വികാരി റവ. ഫാ. ഗീവർഗീസ് ജോണിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രപൊലീത്ത സമ്മേളനം ഉദഘാടനം ചെയ്തു. അടൂർ കടമ്പനാട് ഭദ്രസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാല- പ്രേക്ഷിത സംഘം റവ ഫാ ജെറി ജോണിന്റെ നേതൃത്വത്തിൽ അതിമരത്തണലിൽ എന്ന പരുപാടി നടത്തി . തുടർന്ന് എം ജി ഓ സി എസ് എം കേന്ദ്ര സീനിയർ വൈസ് പ്രസിഡന്റ് ഡോ വർഗീസ് പേരയിൽ മുഖ്യസന്ദേശം നൽകി. ഡോ റോബിൻ , ജയാ ബെന്നി , ബിനോയ് പി ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഭദ്രാസനത്തിൽ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജിന്റു , ഗ്രിഗറി , അമല എന്നിവരെ അനുമോദിച്ചു. ലിജോ രാജു കൃതജ്ഞത അറിയിച്ചു.

error: Thank you for visiting : www.ovsonline.in