എം.ജി ജോര്‍ജ് മുത്തൂറ്റ്‌ പിന്മാറി

കോട്ടയം  : ആസന്നമായിരിക്കുന്ന മലങ്കര അസോസിയേഷന്‍ (സഭാ തിരെഞ്ഞെടുപ്പില്‍) ആത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടായിരുന്ന എം.ജി ജോര്‍ജ് മുത്തൂറ്റ് പിന്മാറിയതായി അദേഹത്തിന്‍റെ ഔദ്യോഗിക മീഡിയ എന്നവകാശപ്പെടുന്ന സന്ദേശം വാട്ട്സാപ്പില്‍ പ്രവഹിക്കുന്നു.വ്യക്തിപരമായ കരണങ്ങളാലാണ് പിന്മാറിയത്.കുറിപ്പില്‍ പറയുന്നതിങ്ങനെ – കഴിഞ്ഞ പത്തു വര്‍ഷക്കാലം ദൈവഭവത്തിന്‍റെ വിശ്വസ്ത കാര്യവിചാരകാനായി പരിശുദ്ധ സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാന്‍ ദൈവം അവസരം നല്‍കി.അനുഗ്രഹം നല്‍കിയ പരിശുദ്ധ കാതോലിക്ക ബാവായോടും അഭിവന്ദ്യ തിരുമേനിമാര്‍ക്കും ബഹുമാന്യരായ വൈദീക , അത്മായ വിശ്വാസി സമൂഹത്തോടുള്ള നന്ദിയും കടപ്പാടും ഹൃദയത്തില്‍ സൂക്ഷിക്കുന്നു .റോയ് മാത്യു മുത്തൂറ്റിനെ അത്മായ ട്രസ്റ്റി സ്ഥാനത്തേക്ക് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥയും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്നിരിക്കെ,അദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത‍ സ്ഥിതീകരിച്ചിരിക്കുന്നു.എം.ജി ജോര്‍ജ് എന്ന സ്ഥാനിയുടെ    സേവനം സഭാ മക്കള്‍ക്ക് അവിസ്മരണീയമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍ സൂചിപ്പിക്കുന്നത്.

 

error: Thank you for visiting : www.ovsonline.in