മാർത്തോമൻ ഗ്രന്ഥപുരയുടെ ഉദ്ഘാടനം നടത്തി

നിരണംപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മാർത്തോമൻ ഗ്രന്ഥപ്പുര ഉദ്ഘാടനം നടന്നു. നിരണം ഭദ്രാസന മെത്രാപ്പോലീത്തയും യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡന്റുമായ അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി ഉദ്ഘാടനം നിർവ്വഹിച്ചു. വികാരി ഫാ.ജിജി വർഗീസ്, സഹവികാരി ഫാ.പി.റ്റി നൈനാൻ, ഇടവക സെക്രട്ടറി ജോർജ് തോമസ്, യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ജിബിൻ സഖറിയ തെറ്റിക്കാട്ട്, സെക്രട്ടറി ജോബിൻ മാത്യു, ജോ സെക്രട്ടറി നിഖിൽ അലക്സ്, ട്രഷറർ ജിവിൻ വർക്കി പുളിമ്പള്ളിൽ എന്നിവർ സംസാരിച്ചു.

Shares
error: Thank you for visiting : www.ovsonline.in