പരിശുദ്ധ മൂന്നാം മാർത്തോമ്മയുടെ 330 -ആം ഓർമ്മ പെരുന്നാളിള്‍ ഏപ്രിൽ 15-ന് 

മലങ്കര ഓർത്തഡോക്സ് സഭയുടെ പുരാത മാരത്തോമ്മൻ തീർഥാടന കേന്ദ്രവും അടൂർ-കടമ്പനാട് ഭദ്രാസനാസ്ഥാന ദേവാലയവുമായ കടമ്പനാട് കത്തീഡ്രൽ കേന്ദ്രമാക്കിയും മലങ്കര സഭയെ നയിച്ച് കത്തിഡ്രൽ മദ്ബഹായിൽ കബറടങ്ങിയിരിക്കുന്ന പരി: മൂന്നാം മാർത്തോമ്മയുടെ 330-)0 ഓർമ്മ പെരുന്നാളിന്നു ഏപ്രിൽ 15-ന് കോടിയേറുന്നു

മധ്യതിരുവിതാക്കുറിലെ ക്രൈസ്തവരുടെ മാതൃസ്ഥാനമലങ്കരിക്കുന്ന കടമ്പനാട് പള്ളി കേരള ക്രൈസ്തവ ചരിത്രത്തോളം തന്നെ പൗരാണികമാണ്. തോമ ശ്ലീഹായുടെ നാമത്തിലാണ് ഈ ദേവാലയം സ്ഥാപിതമായിരിക്കുന്നത്

പെരുന്നാളിനോടനുബന്ധിച്ച് ഏപ്രിൽ 15- തീയതി കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്തതിൽ ഫുഡ് ഫെസ്റ്റ്. എല്ലാ ദിവസവും രാവിലെ വി: കുർബ്ബന. അഖില മലങ്കര മാർത്തോമ്മൻ പ്രസംഗ മത്സരം, കേരളത്തിലെ പ്രമുഖ ബാന്റ്സെറ്റ് ടീമുക്കൾ പങ്കെടുക്കുന്ന മൽസരം (ബോവൂസോ) മാർത്തോമ്മൻ ധ്യാനം കൺവഷൻ. 21, 22 എന്നീ രണ്ടു ദിവസമായി നടക്കുന്ന റാസ, 23-)o തിയതി പ്രധാന പെരുന്നാൾദിനത്തിൽ  വി.മുന്നിന്മേൽ കുർബ്ബാന തുടര്‍ന്ന്  മാർത്തോമ്മൻ പുരസ്കാര സമർപ്പണം എന്നിവ നടത്തപെടും.

Shares
error: Thank you for visiting : www.ovsonline.in