മറവന്തുരുത്തിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ കൈത്താങ്ങ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനം പ്രളയ ദുരിത ദേശമായ മറവത്ത ദേശത്തിന് കൈത്താങ്ങായി വിവിധ തരം മരുന്നുകൾ കൈമാറി. മറവന്തുരുത്ത് പഞ്ചായത്തും പി.എച്ച്.സി യും നേതൃത്വം നൽകുന്ന 7 മെഡിക്കൽ ക്ലാസുകളിലേയ്ക്കാണ്  മരുന്നുകൾ കൈമാറിയത്.പ്രഥമ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടൻ ഉത്ഘാടനം ചെയ്തു. ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോ. അലക്സ് തോമസ് മറവന്തുരുത്ത് മാർ ഔഗേൻ പളളി വികാരി ഫാ.ജോൺസ് മാത്യു കേലഞ്ചേരി മരുന്നുകൾ കൈമാറി.ഫാ.ജോൺസ് മാത്യു, ഡോ.അലക്സ് തോമസ് വി.ഭാസ്ക്കരൻ, മല്ലിക, കെ.പി.രാജു, റ്റി.ജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in