ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത

കുന്നംകുളം :ഓർത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ  ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ  കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി ഡോ. ഗീവർഗീസ് മാർ യൂലിയോസിനെ കല്പന മുഖാന്തിരം നിയമിച്ചു .അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത കൂടിയായ മാര്‍ യൂലിയോസ്  മെയ്‌ ഒന്നിന് ചുമതല ഏല്‍ക്കും.കുന്നംകുളം ഭദ്രാസന ഭരണത്തില്‍ തന്നെ സഹായിക്കാനാണ് നിയമനമെന്ന് പരിശുദ്ധ കാതോലിക്ക ബാവ പള്ളികള്‍ക്ക് അയച്ച കല്പനയില്‍ പറയുന്നു.

പരിശുദ്ധ സഭയുടെ ദ്രിശ്യമാധ്യമ സമതിയുടെ അമരക്കാരനായ അഭിവന്ദ്യ തിരുമേനിക്ക് ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍റെയും ഓ.വി.എസ് ഓണ്‍ലൈന്‍റെയും അഭിനന്ദനങ്ങള്‍.

error: Thank you for visiting : www.ovsonline.in