കാര്യങ്ങള്‍ കൈവിട്ടു പോകുന്നു, ഒരു കന്യാസ്ത്രീയും ഇത്തരമൊരു കാര്യം വ്യാജമായി പറയില്ല; കന്യാസ്ത്രിയെ പിന്തുണച്ച് മാർ മിലിത്തിയോസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ   യൂഹന്നോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത.  ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറിനിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ നിഷ്പക്ഷ അന്വേഷണത്തിന് വഴിയൊരുക്കണമെ ന്നും മാര്‍ മിലിത്തിയോസിന്റെ  ഫെയിസ്ബുക്ക് പോസ്റ്റ്‌.

‘മെത്രാനായ ഞാനും കന്യാസ്ത്രീയോട് ഐക്യപ്പെടുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുകയാണ്. ഒരു കന്യാസ്ത്രീയും ഇത്തരമൊരു കാര്യം വ്യാജമായി പറയില്ല.’ ഫ്രാങ്കോ മുളയ്ക്കല്‍ സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഫ്രാങ്കോ പിതാവേ! കാര്യങ്ങൾ പരിധി വിടുകയാണു. ഇപ്രകാരം ഒരു ആരോപണം ഉണ്ടായപ്പോൾ തന്നെ അങ്ങ് ധാർമ്മിക മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഏറ്റവും കുറഞ്ഞത് ലീവെടുത്ത് നിസ്പക്ഷമായ അന്വേഷണത്തിനു സാഹചര്യം ഒരുക്കേണ്ടതായിരുന്നു. ഒരു കന്യാസ്ത്രീയും ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ വ്യാജമായി പറയും എന്ന് ഞാൻ കരുതുന്നില്ല. ഇനി അങ്ങിനെ ആണു എങ്കിലും അത് വ്യക്തമാകുമ്പോൾ അങ്ങെയുടെ യശ്ശസ്സ് വർദ്ധിക്കുകയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അങ്ങെയുടെയും അങ്ങെയുടെ സഭയുടെ മാത്രമല്ല ക്രൈസ്തവ സമൂഹത്തിന്റെയും അതിനും അപ്പുറത്ത് ക്രിസ്തുവിന്റെയും  യെശ്ശസ്സിനു കളങ്കമാണു ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ ഒരു മെത്രാനായ എനിക്കും ആ സഹോദരിയോട് പ്രതിബദ്ധത അറിയിക്കേണ്ടിവന്നിരിക്കയാണു. കാരണം അങ്ങാണു ഇപ്പോൾ പൂർണ്ണമായും സംശയത്തിന്റെ നിഴലിൽ.

Shares
error: Thank you for visiting : www.ovsonline.in