മഞ്ഞക്കാല മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാൾ ഡിസംബർ 4 നു കൊടിയേറും

മഞ്ഞക്കാല: മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോൿസ് ഇടവകയിൽ ആണ്ടുതോറും നടത്തി വരാറുള്ള പെരുനാൾ മഹാമഹവും, കൺവൻഷനും ഡിസംബർ മാസം 4  മുതൽ 9  വരെ അഭി. സഖറിയാസ് മാർ അന്തോണിയോസ്, അഭി. സഖറിയാസ് മാർ അപ്രേം എന്നീ മെത്രാപ്പോലീത്താമാരുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടുന്നു.

ഡിസംബർ 4 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാ. ബേസിൽ പണിക്കർ പെരുനാൾ കൊടിയേറ്റ് നടത്തും. വൈകിട്ട് 3 . 30 നു സംയുക്ത പ്രാർത്ഥന യോഗത്തിന്റെ ഭാഗമായി നടക്കുന്ന കുടുംബ സംഗമം റവ ഫാ. സൈമൺ മാത്യൂസ് നയിക്കും. മഞ്ഞക്കാല സെന്റ് മേരീസ് സ്‌കൂൾ പ്രിൻസിപ്പാൾ റവ സിസ്റ്റർ അമൃത ആശംസ പ്രസംഗം നടത്തും. 5 നു രാവിലെ അഭി. സഖറിയാസ് മാർ അന്തോണിയോസ് തിരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ കുർബാനയും, വൈകിട്ട് 7 നു കൺവെൻഷൻ ഉദ്ഘാടനവും തുടർന്ന് വചന ശ്രിശ്രൂഷയും നടത്തപ്പെടും. 6 , 7 തീയതികളിലും രാവിലെ വിശുദ്ധ കുർബാനയും വൈകിട്ട് വചന ശ്രിശ്രൂഷയും നടത്തപ്പെടും.

ഡിസംബര്‍  8 നു   രാവിലെ വെരി റവ. പി എം ജോൺ കോർ എപ്പിസ്കോപ്പ വിശുദ്ധ കുർബാനയർപ്പിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യ പ്രാർത്ഥനയ്ക്ക് ശേഷം ഭക്തി നിർഭരമായ റാസ നടത്തപ്പെടും. പ്രധാന പെരുനാൾ ദിവസമായ 9 നു രാവിലെ അഭി. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് പ്രതിക്ഷണവും, നേർച്ച വിളമ്പും നടത്തപ്പെടും.

15241741_1154522731291868_1004880073230309323_n

15134566_1154522757958532_8301457267175472726_n

15192757_1154522761291865_117079501304818696_n

 

error: Thank you for visiting : www.ovsonline.in
%d bloggers like this: