‘മംഗളം’യാക്കോബായ മുഖപത്രം ;സാധൂകരിക്കുന്ന ഷെവലിയര്‍ ശബ്ദരേഖ പുറത്ത്

കൊച്ചി : കേരളത്തിലെ മുഖ്യധാര ദിനപ്പത്രങ്ങളില്‍ മുന്‍നിരയിലുള്ള ‘മംഗളം’ സഭാ തര്‍ക്കത്തെ സംബന്ധിച്ചു പ്രസിദ്ധീകരിക്കുന്നത് മുഴുവന്‍ പെയ് ഡ് ന്യൂസുകള്‍ എന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന യാക്കോബായ വിഭാഗം ഷെവലിയറുടെ ശബ്ദരേഖ പുറത്ത്.യാക്കോബായ വിഭാഗത്തിന് താല്‍പ്പര്യമുള്ളവ മറു ഭാഗം പ്രതികരണങ്ങളെ അപ്പാടെ തമസ്കരിച്ചു പത്ര മുത്തശ്ശി ‘മംഗളം’ വളച്ചൊടിച്ച് പ്രത്യേക കവറേജ് നല്‍കി വരുന്നത് കാണാം.

1476290526cp

തര്‍ക്കത്തിലിലുള്ള ചെറായി സെന്‍റ് മേരീസ്‌ വലിയപള്ളിയില്‍ നടന്ന സ്ട്രോങ്റൂം പരിശോധനയെ സംബന്ധിച്ച മംഗളം വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ആറു മിനിറ്റ് പത്രണ്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ള സംഭാഷണം

4

ശബ്ദരേഖ കേള്‍ക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

” വാര്‍ത്ത‍ എങ്ങനെയുണ്ട് ” ?…എറണാകുളം,കോട്ടയം,തൃശ്ശൂര്‍ എഡിഷനുകളില്‍ കവര്‍ ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് ഷെവലിയര്‍ മറുപടി പറഞ്ഞു തുടങ്ങുന്നു …..നീറ്റായിയാണ് കൊടുത്തിരിക്കുന്നത് ….ഇങ്ങനെ പോവുന്നു ഫോണ്‍ സംഭാഷണം.യാക്കോബായ വിഭാഗം പള്ളി സെക്രട്ടറി   ഷെവലിയര്‍  ഇട്ടിയച്ചന്‍ എന്നാണ് സംഭാഷണത്തില്‍ നിന്ന് വ്യക്തമാവുന്നത്.

capture

ചെറായി വലിയപള്ളിയുടെ സ്ട്രോങ് റൂം പരിശോധന പൂര്‍ത്തിയായി

ചെറായി പള്ളിയുടെ സ്ട്രോങ്ങ് റൂം കോടതി ഉത്തരവ് അനുസരിച്ചു അഡ്വ. കമ്മീഷൻ പരിശോധന നടത്തി. എന്നാൽ പ്രതിഭാഗം സമർപ്പിച്ച ലിസ്റ്റ് പ്രകാരം സംഗതികൾ ഒത്തു നോക്കുക മാത്രമേ ചെയ്തുള്ളു,സ്വർണമുൾപ്പെടെ ഒന്നും പരിശോധിക്കുന്നതിനോ ഉരച്ചു നോക്കുന്നതിനോ അപ്രൈസറെ പ്രതിഭാഗം അനുവദിച്ചില്ല,ആധാരക്കെട്ടുകൾ വായിക്കുന്നതിനും സമ്മതിച്ചില്ല.ഉരച്ചു നോക്കിയാ ഒരു സ്വർണ കുരിശു സ്വർണമല്ലെന്നു തട്ടാൻ സാക്ഷ്യപ്പെടുത്തി.

Also Read : ചെറായി സെന്‍റ് മേരീസ്‌ ഓർത്തഡോക്സ് പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ഗൂഢശ്രമമെന്നു പരാതി

ലിസ്റ്റിൽ ഒന്നിന്‍റെയും തൂക്കം രേഖപ്പെടുത്തിയിരുന്നില്ല.ഇരുവിഭാഗവും കമ്മീഷൻ റിപ്പോർട്ട് കോടതിയിൽ നൽകും.തുടർന്ന്, കോടതിയിൽ പ്രതിഭാഗം ഹാജരാക്കിയ ലിസ്റ്റ് ഉൾപ്പടെ കോടതിയിൽ ആക്ഷേപം സമർപ്പിക്കുമെന്ന് വാദിഭാഗം ഓര്‍ത്തഡോക് സ് വികാരി ഫാ.ടുബി ബേബി അറിയിച്ചു. ഇരുപക്ഷത്തെയും അഭിഭാഷകരും, വികാരി ഫാ ടുബി ബേബിയും, കേസിലെ വാദികളും, പ്രതിഭാഗം വൈദീകൻ ഫാ. ബേബി കോർഎപ്പിസ്കോപ്പയും, അപ്രൈസറും മേംബൂട്ടിനുള്ളിൽ പ്രവേശിച്ചു. സ്ഥലത്തു പോലീസും ഇരുവിഭാഗം വിശ്വാസികളും ഉണ്ടായിന്നു. ഇരുവിഭാഗവും കമ്മീഷനോട് സഹകരിക്കണമെന്ന കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് പ്രതിഭാഗം – യാക്കോബായ പക്ഷം നടത്തിയത്‌.

ചെറായി പള്ളി വികാരിക്കും കുടുംബത്തിനും നേരെ യാക്കോബായ ആക്രമണം

സ്ട്രോങ് റൂം പരിശോധിക്കുന്നതിന് ഓര്‍ത്തഡോക്സ് സഭയ്ക്കും അവകാശമുണ്ട്: ഏറണാകുളം ജില്ലാ കോടതി

 

 

 

error: Thank you for visiting : www.ovsonline.in