മാമ്മലശ്ശേരി പള്ളിയില്‍ വിശുദ്ധ കുർബാന പുനരാംഭിച്ചിട്ടു ഇന്നേക്ക് ഒരു വര്‍ഷം

പിറവം : ഇന്ന് ഏപ്രില്‍ 20 ; നാല് വർഷത്തോളം പൂട്ടിക്കിടന്ന മാമലശേരി മാർ മീഖായേൽ ഓർത്തഡോക്സ് പള്ളിയുടെ വാതിലുകൾ തുറക്കപ്പെട്ടിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതിനെത്തുടർന്ന് വി.കുർബാന പുനരാരംഭിക്കുന്നതിന് മുന്നോയായി കഴിഞ്ഞ വർഷം ഏപ്രിൽ 20ന് ആണ് പള്ളി തുറന്ന് ക്ളീനിംഗ് നടത്തിയത്. തുടർന്ന് എല്ലാ ആഴ്ചയും വി.കുർബാനയും മറ്റ് ചടങ്ങുകളും അഭംഗുരം നടത്തപ്പെട്ടു വരുന്നു. ബഹളങ്ങളും കാലുഷ്യങ്ങളും ഇല്ലാതെ ഇക്കാലമത്രയും മുന്നോട്ടു പോകാൻ അനുഗ്രഹം ചൊരിഞ്ഞ ദൈവത്തെ മഹത്വപ്പെടുത്തുന്നതായി ഇടവകാംഗങ്ങള്‍ പറയുന്നു. മാർ മീഖായേൽ പരിശുദ്ധന്റെ പെരുന്നാളിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ എല്ലാ കാര്യങ്ങളും മുൻ വർഷത്തേക്കാൾ ഭംഗിയായി നടത്തപ്പെടുവാൻ ഒരുക്കത്തിലാണവര്‍.

error: Thank you for visiting : www.ovsonline.in