പെരുന്നാളിന് ഒരുങ്ങി മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോൿസ് സുറിയാനി പള്ളി

മാമ്മലശ്ശേരി: സാത്താൻറെ മുഖ്യഎതിരാളിയും, ക്രിസ്തുവിന്റെ സേനനായകനും, സഭയുടെ കാവൽക്കാരനും, മരണത്തിന്റെ ക്രിസ്തീയ ദൂതനുമായ മാർ മിഖായേൽ മാലാഖയുടെ പെരുന്നാളിന് ഒരുങ്ങി മാമ്മലശ്ശേരി മാർ മിഖായേൽ പള്ളി.

നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള ഈ ദേവാലയം മാർ മിഖായേൽ മാലാഖയുടെ നാമത്തിൽ ഉള്ള അപൂർവം ദേവാലയങ്ങളിൽ  ഒന്നാണ്  . പാമ്പാക്കുട വലിയ പള്ളി ,കിഴുമുറി വലിയ പള്ളി ,വെട്ടിത്തറ വലിയ പള്ളി , രാമമംഗലം ക്നാനായ വലിയ പള്ളി തുടങ്ങിയ പള്ളികളുടെ തലപ്പള്ളിയുമാണ് ഈ ദേവാലയം . മലങ്കരയുടെ പരിശുദ്ധന്മാരായ പരുമല തിരുമേനിയുടെയും  വട്ടശ്ശേരിൽ തിരുമേനിയുടെയും മലങ്കര സഭയുടെ പ്രഥമകാതോലിക്കയും   കണ്ടനാടുഭദ്രാസനത്തിന്റെ പ്രഥമ മെത്രപൊലീത്തയുമായിരുന്ന മുറിമറ്റത്തിൽ ബാവായുടേയും അന്ത്യോഖ്യ പാത്രിയര്കീസായിരുന്ന പത്രോസ് തൃതീയന്റേയും കണ്ടനാട് ഭദ്രാസനാധിപനായിരുന്ന പൗലോസ് മാർ പീലക്സീനോസ്  തിരുമേനിയെടെയും സന്ദര്ശനത്താൽ അനുഗ്രഹീതമാണ് ഈ പുണ്യദേവാലയം .

പരിശുദ്ധ ദൈവമാതാവിന്റെ കതിരുകളെ പ്രതിയുള്ള പെരുന്നാളും  ,കോനാട്ട്‌ മല്പാൻമാരുടെ ഓർമ്മയ്യും , മാലാഖയുടെ പെരുന്നാളും സംയുക്തമായി മെയ് 14, 15  തീയതികളിൽ ആണ് ഇവിടെ നടത്തുന്നത് . പെരുന്നാളിന് മുന്നോടിയായി ഓർത്തഡോൿസ്  ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വാഹന വിളംബര ജാഥ മെയ് 7 നു നടത്തിയിരുന്നു , 7  ആം തീയതി വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ . സീ കെ ജോൺ കോർ എപ്പിസ്കോപ്പ കൊടിയുയർത്തി .

14  നു രാവിലെ 8 നു കുർബാന  രാത്രി 7 നു സന്ധ്യാപ്രാർത്ഥന 8 നു പ്രദക്ഷിണം 15 നു രാവിലെ 7  നും 9 നും കുർബാന തുടർന്ന് മാലാഖ രൂപം എഴുന്നള്ളിപ്പ് പ്രദക്ഷിണം ആശിർവാദം സമൂഹസദ്ധ്യ. എന്നിവയാണ് ചടങ്ങുകൾ ..
എല്ലാവര്ക്കും ഓർത്തഡോൿസ് വിശ്വാസസംരക്ഷകന്റെ പെരുന്നാൾ ആശംസകൾ

 

error: Thank you for visiting : www.ovsonline.in