ദുരിതബാധിതരെ സഹായിക്കുക എന്നത് പ്രകൃതിസ്നേഹം തന്നെയാണ്: പരിശുദ്ധ കാതോലിക്ക ബാവ.

ദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ. ദുരിതബാധിതരെ സഹായിക്കുക എന്നത് പ്രകൃതിസ്നേഹം തന്നെയാണ്. സഭയുടെ വിദ്യാര്ത്ഥിപ്രസ്ഥാനമായ എം.ജി.ഓ.സി.എം-ന്‍റെ നേതൃത്വത്തില്‍ പ്രളയദുരിത ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് മാവേലിക്കരയില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്ക ബാവ. മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് അദ്ധ്യക്ഷത വഹിച്ചു.

ഫാ.ഡോ.മാത്യൂ വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പ, മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ്, ഫാ.സന്തോഷ് വി. ജോര്‍ജ്ജ്, ഫാ.ജോബ് ഫിലിപ്പ്, ഫാ.ജോയിക്കുട്ടി വര്‍ഗീസ്, ട്രഷറാർ ഡോ.ഐസക് പാമ്പാടി, സീനിയർ വൈസ് പ്രസിഡന്റെ ഡോ. വര്‍ഗീസ് പേരയില്‍, വിദ്യാർത്ഥി വൈസ് പ്രസിഡന്റെ ലാബി പീടികത്തറയില്‍, ദക്ഷിണ മേഖല സെക്രട്ടറി നിഖിത് കെ. സഖറിയ, ഫാ.വി.തോമസ്, ഫാ.ടിനു മോൻ, ലൗലി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in