മലങ്കര വര്‍ഗീസിന്‍റെ ചരമ വാര്‍ഷികവും രക്തസാക്ഷിത്വ ദിനവും തിങ്കളാഴ്ച പെരുമ്പാവൂരില്‍ 

പെരുമ്പാവൂര്‍ : നീതിക്കും സത്യത്തിനുംവേണ്ടി നിലകൊണ്ട് തന്‍റെ അവസാനതുള്ളി രക്തംപോലും സഭയ്ക്കും സമൂഹത്തിനുംവേണ്ടി സമര്‍പ്പിച്ച പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗവും, മലങ്കര സഭാ മാനേജിംങ് കമ്മിറ്റിയംഗമായിരുന്ന തോമ്പ്രയില്‍ ടി.എം.വര്‍ഗീസിന്‍റെ (മലങ്കര വര്‍ഗ്ഗീസ്) 14-മത്  ചരമവാര്‍ഷികവും രക്തസാക്ഷിത്വദിനവും ഡിസംബര്‍ 5 തിങ്കളാഴ്ച സംഘടിപ്പിക്കുന്നു.

പെരുമ്പാവൂര്‍ ബഥേല്‍ സൂലോക്കോ ഓര്‍ത്തഡോക്സ് പള്ളിയില്‍  രാവിലെ  6.30 മണിക്ക്  പ്രഭാത നമസ്കാരം,7 മണിക്ക്   അങ്കമാലി ഭദ്രാസനാധിപന്‍  യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന എന്നിവ നടക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍  മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ, സഭാ മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍, വൈദീകര്‍, വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നു വികാരി ബഹു.മത്തായി  ഇടയനാല്‍ കോര്‍എപ്പിസ്കോപ്പ അറിയിച്ചു.    

മലങ്കര വര്‍ഗീസിന്  ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍(ഒ.വി.എസ്)    പ്രസ്ഥാനം നിര്‍മ്മിച്ച ഹൃസ്വചിത്രം കാണാം 

 

error: Thank you for visiting : www.ovsonline.in