പുന: നിര്‍മ്മിക്കുന്ന മൈക്കാവ് സെന്റ്‌. മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പുതുക്കിപ്പണിയുന്ന മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 29-05-2018 ഞായര്‍  വി.കുർബ്ബാനക്കുശേഷം കുറ്റിയടിക്കൽ ചടങ്ങോടെ നടത്തപ്പെട്ടു.  ബഹുമാനപ്പെട്ട വൈദികരായ പി.എസ്. മർക്കോസ്, അരുൺ സഖറിയ, പൗലോസ് കെ. ജോൺ, ജയിംസ് ഫിലിപ്പ് എന്നിവരോടൊപ്പം നുറു കണക്കിന് ഇടവകാംഗങ്ങളും വിശ്വാസികളും പങ്കെടുത്തു. മലബാര്‍ ഭദ്രാസനത്തില്‍ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്തു ആദ്യകാല കുടിയേറ്റ ഗ്രാമമാണ് മൈക്കാവ്.

 

 

 

 

Shares
error: Thank you for visiting : www.ovsonline.in