കുട്ടംപേരൂർ എംജിഎം യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം

മാവേലിക്കര : മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ കുട്ടംപേരുർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ എം ജി എം യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തന പന്ഥാവിൽ അര നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞ ഒരു വർഷക്കാലമായി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ നിറവിലാരുന്നു.

സുവർണ്ണ ജൂബിലിയുടെ ആഘോഷങ്ങളുടെ സമാപന സമ്മേളനം 2018 നവംബർ 1ന് (വ്യാഴം) രാവിലെ 9.30ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉത്‌ഘാടനം നിർവഹിക്കുന്നു. പ്രസ്തുത സമ്മേളനത്തിൽ അടൂർ -കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. മനുഷ്യ അവകാശ കമ്മിഷൻ മുൻ ചെയർമാൻ ശ്രീ ബെഞ്ചമിൻ കോശി മുഖ്യ അതിഥി ആയിരിക്കും. ഒപ്പം പ്രസ്ഥാനത്തിന്റെ കേന്ദ്ര -ഭദ്രാസന ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും.

ഏവരെയും സമ്മേളനത്തിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്തുകൊള്ളുന്നു.

error: Thank you for visiting : www.ovsonline.in