പാത്രിയർക്കീസ് വിഭാഗം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു

കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമുണ്ടായ കോടതി വിധിയെ തുടർന്ന് മനപ്പൂർവം സംഘർഷം സൃഷ്ടിക്കാൻ പാത്രിയർക്കീസ് വിഭാഗം ശ്രമിക്കുകയാണെന്ന് സഭ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ.

ഓർത്തഡോക്സ്‌ സഭയുടെ വൈദീകർക്ക് മാത്രമേ പള്ളിയിലും സെമിത്തേരിയിലും പ്രവേശിച്ചു കർമ്മങ്ങൾ നടത്താൻ അവകാശമുള്ളു. എന്നാൽ ശവ സംസ്കാരങ്ങൾ വരുമ്പോൾ മൃതശരീരം വച്ച് വിലപേശി അനധികൃതമായി പ്രവേശിക്കാൻ നിരന്തരം ശ്രമിക്കുകയാണ്. മരണങ്ങൾ ഉണ്ടാകുമ്പോൾ കക്ഷി ഭേതമന്യേ മൃതദേഹം സംസ്കരിക്കുവാൻ ഓർത്തഡോക്സ്‌ സഭയിലെ വികാരി സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. അല്ലെങ്കിൽ വൈദീകരെ കൂടാതെ സംസ്കരിക്കുവാൻ അനുവദിക്കുന്നുമുണ്ട്. എന്നാൽ അതിനൊന്നും സഹകരിക്കാതെ മൃതദേഹം വച്ചു വിലപേശി അനധികൃതമായി പള്ളിയിൽ പ്രവേശിക്കാനും, സംഘർഷാവസ്ഥ സൃഷ്ടിക്കാനുനുള്ള ശ്രമം അവസാനിപ്പിച്ചാലേ സഭയിൽ സമാധാന അന്തരീക്ഷം നിലനിൽക്കുക യുള്ളൂ. ഏതാനും ദിവസങ്ങൾക്ക് മുൻപ് സമാനമായ ഒരു സംഭവം ഉണ്ടായി. ഇതൊരു നിത്യ സംഭവമായി മാറുകയാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in