കത്തിപ്പാറത്തടം പള്ളി – യാക്കോബായ വിഭാഗത്തിന്റെ ഹർജ്ജി തള്ളി

കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കത്തിപ്പാറത്തടം പള്ളിക്ക് വേണ്ടി ശ്രേഷ്ട കാതോലിക്ക തോമസ് പ്രഥമൻ നൽകിയ ഹർജി ഹൈക്കോടതി ഡിസ്മിസ് ചെയ്തു.

മലങ്കര ഓർത്തഡോക്സ് സഭയുടെ സിനഡ് തീരുമാനങ്ങൾ ഈ പള്ളിയുടെ കേസിൽ ഹാജരാക്കണമെന്ന ആവശ്യവും ഹൈകോടതി തള്ളി. ഈ പള്ളി മുൻ ശ്രേഷ്ഠ കാതോലിക്ക പൗലോസ് ദ്വിതിയന്റെ പേരിലാണ് എന്നും അതിനാൽ തന്നെ 1934 ഭരണഘടന ബാധകമല്ല എന്നതായിരുന്നു തോമസ് ബാവായുടെ പ്രധാന വാദം. ഈ വാദവും കേരളാ ഹൈക്കോടതി തള്ളി.

ഇപ്രകാരമുള്ള കണ്ടെത്തലോടെ കേസിന്റെ ട്രയൽ എത്രയും വേഗം പൂർത്തിയാക്കാനും കേരളാ ഹൈക്കോടതി ഉത്തരവായി.

1972 ലെ കക്ഷിവഴക്കിനു ശേഷം വച്ച 1978 ലെ പള്ളിയാണ് കത്തിപ്പാറത്തടം പള്ളി, ഈ പള്ളിയുടെ ആധാരം എഴുതപ്പെട്ടിരിക്കുന്നത് യാക്കോബായ വിഭാഗത്തിന്റെ മുൻ ശ്രേഷ്ഠകാതോലിക്ക പൗലോസ് ദ്വിതീയൻറെ പേർക്കാണെന്നും അതുകൊണ്ട് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്തക്ക് യാതൊരു അവകാശവും ഇല്ലെന്നും ആയിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം, ഇതാണ് നിരുപാധികം ബഹു ഹൈക്കോടതി തള്ളിയിരിക്കുന്നത്. കോടതിവിധിപ്രകാരം മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ 1934 ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയാണെന്നും, അപ്രകാരം കണ്ടനാട് ഈസ്റ്റ് ഭദ്രാസനമെത്രാപ്പോലീത്താക്കാണ് പൂർണ അധികാരവും എന്ന് കോടതി കൂട്ടിച്ചേർക്കുകയുണ്ടായി. ഈ വിധിപ്രകാരം 2017 ജൂലൈ 3 ലെ വിധി മലങ്കരയിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്ന് വീണ്ടും ഉറപ്പിക്കുന്നു.

കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ വികാരിയായി സേവനമനുഷ്ഠിക്കുന്നു

error: Thank you for visiting : www.ovsonline.in