പരുമല പദയാത്ര സുവർണ്ണ ജൂബിലിയുടെ നിറവിൽ

പത്തനംതിട്ട: ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാടിസ്ഥാനത്തിൽ കൈപ്പട്ടൂർ സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്സ്പള്ളി കേന്ദ്രമാക്കി സെന്റ് ജോർജ്ജ്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരുമല പദയാത്രയുടെ സുവർണ്ണ ജൂബിലി നാളെ. പദയാത്ര നാളെ രാവിലെ 7 ന് കൈപ്പട്ടൂർ പള്ളിയിൽ നിന്നും പുറപ്പെടും. 1969 ൽ ആണ് ആദ്യമായി പരുമല പദയാത്രയ്ക്ക് തുമ്പമൺ ഭദ്രാസനാടിസ്ഥാനത്തിൽ രൂപം കൊള്ളുന്നത്.

പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കൈപ്പട്ടൂർ പള്ളിയിൽ ഭദ്രാസനാധിപൻ അഭി കുര്യാക്കോസ് മാർ ക്ളിമ്മീസിന്റെ പ്രാർത്ഥനകൾക്ക് ശേഷമാണു യാത്ര ആരംഭിക്കുന്നത്.

നരിയാപുരം, പല്ലാകുഴി, തുമ്പമൺ, പന്തളം, കുളനട, മുളക്കുഴ, ചെങ്ങന്നൂർ വഴി സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാണ്ടനാട് സെന്റ് മേരീസ് പള്ളിയിലെത്തും. ഇവിടെ നിന്നും കത്തിച്ച മെഴുകുതിരികളുമായി ‘പരിശുദ്ധ പരുമല തിരുമേനി, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ’ എന്ന പ്രാർത്ഥനാ മന്ത്രം ഉരുവിട്ട് കബറിങ്കൽ എത്തിച്ചേർന്ന് നേർച്ച കാഴ്ചകൾ സമർപ്പിക്കും. തീർത്ഥയാത്രാ സംഘത്തിന് പരുമല സെമിനാരിയിൽ നിന്നും ഗ്രാന്റ് ലഭിക്കും.

രാത്രി 10 :30 ന് 50 -)മത് പരുമല പദയാത്രാ സമ്മേളനവും കൈപ്പട്ടൂർ എംജിഎംഗായക സംഘത്തിന്റെ സംഗീതാർച്ചനയും നടക്കുമെന്ന് പ്രസിഡണ്ട് ഫാ ജോർജ്ജ് മാത്യു അറിയിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in