പരിശുദ്ധ കാതോലിക്ക ബാവ സപ്തതിയുടെ നിറവില്‍ ; ആശംസകളുമായി ഒബാമയും മിഷേലും

പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്ക് ഓര്‍ത്തഡോക് സ്‌  വിശ്വാസ സംരക്ഷകന്‍റെ ജന്മദിനാശംസകള്‍

ആഗസ്റ്റ് 30-ന് സപ്തതിയിലെത്തുന്ന മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഘോഷങ്ങള്‍ ഇല്ലാതെ 70- ാം ജന്മദിനം ആചരിക്കുന്നു. ഒൗദ്യോഗിക സന്ദര്‍ശനത്തിനായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സന്ദര്‍ശിക്കുന്ന  കാതോലിക്കാ ബാവാ കുട്ടികളോടൊപ്പം ജന്മദിന കേക്ക് പങ്ക് വയ്ക്കുന്നതാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സന്ദേശം അയച്ചു.

14141706_937457719697953_548983311106321209_n

അമേരിക്കയിലെ ആത്മീയ മക്കളോടൊപ്പം ജന്മദിനം ആചരിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവായെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയും പത്നി മിഷേലും ആശംസകള്‍ അറിയിച്ച് സന്ദേശം അയയ്ക്കുകയും, ഒാര്‍ത്തഡോക്സ് സഭയുടെ അവിടുത്തെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സമത്വം, അരുകുവത്ക്കരിക്കപ്പെട്ടവരോടുള്ള കരുതല്‍ എന്നിവയില്‍ സഭയുടെ നിലപാട് പ്രചോദനാത്മകമാണെന്നും ലോകം മെച്ചപ്പെടുത്തുന്നതിനായുള്ള പരിശുദ്ധ ബാവായുടെ താല്പര്യം പ്രത്യാശജനകമാണെന്നും അനുമോദന സന്ദേശത്തില്‍ പറഞ്ഞു. സപ്തതി വര്‍ഷത്തില്‍ സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളില്‍ ഒന്നായ പരുമല ക്യാന്‍സര്‍ കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയും നിര്‍ദ്ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സാ സഹായ പദ്ധതി (സ്നേഹ സ്പര്‍ശം) ആരംഭിക്കുകയും ചെയ്യും.

12530_695231817227556_40273862036099492_n                                                                                                    (File)

Shares