സഭ ഭരണഘടന വ്യാജമെന്ന കഥ പൊളിച്ചടുക്കി ഹൈക്കോടതി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ 1934 ഭരണഘടന വ്യാജമായി ചമച്ചെന്നാരോപിച്ചു നൽകിയ കേസ് നിലനിൽക്കുകയില്ലെന്ന് കണ്ടെത്തിയ എറണാകുളം ജില്ലാ (പള്ളി) കോടതി വിധിക്കെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളി. സുപ്രീം കോടതി പരിശോധിച്ച് തള്ളിയ ബാലിശമായ വാദങ്ങൾ ഉയർത്തിയ യാക്കോബായ ഫ്രോഡ്  വക്കീലിന് ബൂമറാംങ് ആകുകയാണ് ഇക്കേസെല്ലാം. സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അംഗീകരിച്ച 1934 ലെ ഭരണഘടനാ രജിസ്റ്റേർഡ് അല്ലെന്നും പ്രിന്റിങ് ആൻഡ് പബ്ലിഷിംഗ് ആക്ട് പ്രകാരം ഭരണഘടന സാധുത ഇല്ലെന്നുമുള്ള വിചിത്ര വാദങ്ങളാണ് കോടതി തള്ളിയത്.

കൊച്ചി ഭദ്രാസനത്തിലെ വടവുകോട് സെന്റ് മേരീസ്,കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കേസുകളിലാണ് ഭരണഘടന വ്യാജമെന്ന വാദം ഉന്നയിക്കപ്പെട്ടത്. ഭരണഘടന പുസ്തകം ആണത്രേ. ആധികാരിക രേഖ അല്ലെന്നും  വാദം. ഈ പള്ളികളുടെ പ്രധാന കേസ് (ഒഎസ്) റദ്ദാക്കണം  എന്നാവിശ്യപ്പെട്ടു വിഘടിത  വിഭാഗം കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥ് വിധി പറഞ്ഞത്.ഓർത്തഡോക്സ്‌ സഭയ്ക്ക് വേണ്ടി അഡ്വ.കെ ടി ഫിലിപ്പ് ഹാജരായി.

സുപ്രീം കോടതി തള്ളിയ വാദം കീഴ്ക്കോടതിയിൽ ഉയർത്തി ഇളിഭ്യനായി കഥാനായകൻ

2017 ജൂലൈ 3 സുപ്രീം കോടതി വിധിയിൽ ഇങ്ങനെ പറയുന്നു,1934 ലെ  ഭരണഘടന യാതൊരു സ്വത്തപുതുതായി നിര്‍മ്മിക്കുകയോ  പ്രഖ്യാപിക്കുകയോ നിയന്ത്രിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യാത്തതും ഭരണനിര്‍വഹണത്തിനു വേണ്ടി മാത്രമുള്ളതുമാകയാല്‍ അത് പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം ഇല്ലാത്തതാകുന്നു. ഏതു കാരണവശാലും മേല്‍പ്പറഞ്ഞ ഉടമ്പടികള്‍ അവ രജിസ്റ്റര്‍ ചെയ്തു എന്ന കാരണം കൊണ്ട് 1934 ഭരണഘടനയ്ക്കു മേലുള്ളതാകാന്‍ പാടില്ലാത്തതാകുന്നു.

മലങ്കര സഭയുടെ  ഭരണനിര്‍വ്വഹണ സംവിധാനമായ 1934ലെ ഭരണഘടനയുടെ ഉത്ഭവത്തോടെ  ഉടമ്പടികളുടെ ഫലപ്രാപ്തി നഷ്ടപ്പെട്ടു. 1934ലെ ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ട ആവിശ്യമില്ല. മലങ്കര സഭാ ഭരണഘടനയ്ക്ക് മേല്‍ പ്രാമണ്യം സിദ്ധിക്കുന്നതല്ല ഉടമ്പടികള്‍.

നിലവിലോ ഭാവിയിലോ മലങ്കര സഭാ സ്വത്തുക്കളുടെ  അവകാശത്തിന്‍റെയോ ശീര്‍ഷകത്തിന്‍റെയോ മേല്‍      1934 ലെ ഭരണഘടന യാതൊന്നും പുതുതായി ഉണ്ടാക്കുകയോ, പ്രഖ്യാപിക്കുകയോ, പരിമിതപ്പെടുത്തുയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല.1958 ലേയും 1995 ലേയും വിധികളുടെ കണ്ടെത്തലിന്‍റെ  പശ്ചാത്തലത്തില്‍ സഭാ ഭരണഘടന ഭരണനിര്‍വ്വഹണത്തിന് വേണ്ടിയുള്ളതാണ്. ഇക്കാരണത്താൽ   രജിസ്ട്രേഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in