ദേവലോകത്ത്‌ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുന്നാല്‍ ജനുവരി 2,3 തീയതികളിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ എന്നീ ബാവ മാരുടെ സംയുക്ത ഓർമ്മ പെരുന്നാൾ 2018 ജനുവരി 2,3 തീയതികളിൽ ആഘോഷിക്കും. 2-) തീയതി ചൊവ്വാഴ്ച വൈകുന്നേരം 5.30ന് കോട്ടയം കോടിമതയിൽ കുറിച്ചി വലീയ പളളിയിൽ നിന്നുളള തീർത്ഥാടകരെ സ്വീകരിക്കും തുടർന്ന് ദേവലോത്തേ ക്കുളള റാസ ആരംഭിക്കും ദേവലോകം അരമന ചാപ്പലിലെ സന്ധ്യാ നമസ്കാരത്തെ തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, വാഴ്വ് എന്നിവ നടക്കും. 3 ബുധൻ രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം 8 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന തുടർന്ന് പ്രദക്ഷിണം, ധൂപപ്രാർത്ഥന, ആശിർവാദം എന്നിവ നടക്കും

 

error: Thank you for visiting : www.ovsonline.in