ചിറ്റൂർ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ നടത്തി

പാലക്കാട്/ചിറ്റൂർ :  പുതുക്കി പണിത സെന്‍റ്  ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ അഭിവന്ദ്യ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് നിർവഹിച്ചു. ആദ്യ ദിവസം നടന്ന കുർബാനയ്ക്കു ശേഷം വൈകുന്നേരം പള്ളിയിലെത്തിയ മെത്രാപ്പൊലീത്തയെ ഇടവക അംഗങ്ങൾ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു. തുടർന്നു കുരിശടി കൂദാശയും കൊടിമര സമർപ്പണവും നടന്നു. പിന്നീട് സന്ധ്യാനമസ്കാരത്തിനു ശേഷം ആദ്യ ദിവസ ദേവാലയ കൂദാശ നടത്തി. രണ്ടാംദിവസ പരിപാടി പ്രഭാത നമസ്കാരത്തോടെയാണ് ആരംഭിച്ചത്. ഡോ. സഖറിയാസ് മാർ തെയോഫിലോസിന്റെ കാർമികത്വത്തിൽ ദേവാലയ കൂദാശ നടന്നു. തുടര്‍ന്ന് വിശുദ്ധ കുർബാനയും മുൻവികാരിമാരെ ആദരിക്കലും സ്നേഹവിരുന്നും നടന്നു.

error: Thank you for visiting : www.ovsonline.in