എം.ജി.ഓ.സി.എസ്.എം സൗത്ത് റീജിയൺ – കാതോലിക്കാ ദിനാഘോഷം 2018

കോന്നി : മലങ്കര സഭയുടെ മാർത്തോമ്മാ പൈതൃകത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും തദ്ദേശീയതയുടെയും പ്രതീകമായ കാതോലിക്കാ ദിനം എം.ജി..സി.എസ്.എം സൗത്ത് റീജിയണിൻറെ ആഭിമുഖ്യത്തിൽ തുമ്പമൺ മെത്രാസനത്തിലെ കോന്നി സെൻറ് ജോർജ്ജ് മഹായിടവകയിൽ വച്ച് സമുചിതമായി മാർച്ച് 18 ഉച്ചയ്ക്ക് 2:30 ന് ആഘോഷിക്കുന്നു. കാതോലിക്കാ ദിനറാലിയുംമലങ്കര സഭയും ദേശീയതയും’ എന്ന വിഷയത്തിൽ ഡോ. കെ.എസ് രാധാകൃഷ്ണൻ ക്ലാസ്സ് നയിക്കുന്നതാണ് . തുമ്പമൺ മെത്രാസനാധിപൻ അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നതും  എം.ജി. സി.എസ്.എം പ്രസിഡണ്ട് അഭി. ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷം വഹിക്കുന്നതുമാണ്. കാതോലിക്കാ ദിനാഘോഷത്തിന്റെ ഭാഗമാകുവാൻ ഏവരെയും കോന്നി മഹായിടവകയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

Shares
error: Thank you for visiting : www.ovsonline.in